തിരുവനന്തപുരം: മലയാള സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് വളരെ കൃത്യമായി തന്നെ അറിയാമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്‍റ് ജി. സുരേഷ് കുമാര്‍. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ പോലീസ് പരിശോധനയുണ്ടാകുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു. പോലീസ് പരിശോധന നേരത്തെ തുടങ്ങേണ്ടതായിരുന്നു. പോലീസ് പരിശോധനയെ ആരും എതിർക്കേണ്ട കാര്യമില്ല. ലഹരി ഉപയോഗിക്കുന്നവരെ കർശനമായും സിനിമയിൽ നിന്ന് മാറ്റിനിർത്തുമെന്നും ജി.സുരേഷ് കുമാര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരുടെ പേര് വിവരങ്ങള്‍ പോലീസിന്‍റെ പക്കലുണ്ടെന്നും ജി സുരേഷ് കുമാര്‍ പറഞ്ഞു.
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും താരങ്ങള്‍ അടക്കമുള്ളവര്‍ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറയുകയും ചെയ്ത സാഹചര്യത്തിലാണ് എക്സൈസും പോലീസും അന്വേഷണം ശക്തമാക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































