തീർത്തും അപ്രതീക്ഷിതമായാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം അധികൃതർക്ക് അനുവദിക്കേണ്ടി വന്നത്. കൊറോണ വൈറസ് പടരുന്നത് തടയാൻ ആളുകളെ കൂട്ടം കൂടുന്നത് ഒഴിവാക്കുകയെ നിവർത്തിയുള്ളൂ. എന്തായാലും വർക്ക് ഫ്രം ഹോം കിട്ടി. ഒന്നാലോചിച്ചാൽ ഇത് നല്ലതല്ലേ? കുടുംബത്തോടൊപ്പം ആയിരിക്കാൻ, ഇഷ്ടപെട്ട ഭക്ഷണം തയ്യാറാക്കി കഴിക്കാൻ, ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാൻ, സൗന്ദര്യം നോക്കാൻ അങ്ങനെ അങ്ങനെ ഇതുവരെ ചെയ്യാൻ പറ്റാതിരുന്ന പല കാര്യങ്ങളും ഈ അവസരത്തിൽ ചെയ്യാം.
പലരും പറഞ്ഞു കേട്ടിരുന്ന പ്രധാന പ്രശ്നമായിരുന്നു സമയക്കുറവ് മൂലം സൗന്ദര്യം നോക്കാൻ പോലും സാധിക്കുന്നില്ലെന്ന്. ഇനി ആ പരാതി വേണ്ട. ജോലി ചെയ്യുകയുമാകാം, അതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനായി ചില നുറുങ്ങ് പൊടിക്കൈകൾ പരീക്ഷിക്കുകയുമാകാം. അതുകൊണ്ട് തന്നെ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് സൗന്ദര്യ ഗുണങ്ങൾ ഏറെയുള്ള ആര്യവേപ്പ് ഉപയോഗിച്ചുള്ള ചില കിടിലൻ വിദ്യകളാണ്. ഒന്ന് ട്രൈ ചെയ്ത് നോക്കൂ…
1. ചർമ്മത്തിലെ അണുബാധകൾ ഭേദമാക്കാൻ
കുറച്ച് ആര്യവേപ്പ് ഇലകൾ വെള്ളത്തിലിട്ട് ഇല നന്നായി മൃദുവാകുന്നതുവരെ തിളപ്പിക്കുക. ഇലകളുടെ നിറം മാറുന്നതിനാൽ വെള്ളം പച്ചയായി മാറുന്നത് നിങ്ങൾ കാണും. ഈ വെള്ളം അരിച്ചെടുക്കുക, അതിൽ കുറച്ച് എടുത്ത് നിങ്ങളുടെ കുളിക്കുന്ന വെള്ളത്തിൽ ചേർക്കുക. പതിവായി ഈ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിലെ അണുബാധ തടയാൻ സഹായിക്കും. ആര്യവേപ്പ് ഇലകൾക്ക് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങൾ ഉണ്ട്, അതിനാൽ അവ ചർമ്മ അണുബാധയെ ചെറുക്കുവാൻ വളരെ ഫലപ്രദമാണ്. ഇത് ചർമ്മത്തിലെ അസ്വസ്ഥതകളെ ശമിപ്പിക്കുകയും ചർമ്മത്തെ വരണ്ടതാക്കാതെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
2. മുഖക്കുരു അകറ്റാൻ
മുഖക്കുരുവിനെ ചികിത്സിക്കാൻ ആര്യവേപ്പ് ഉപയോഗിക്കുന്നതാണ് ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഏറ്റവും പ്രിയപ്പെട്ട ഒരു ഒറ്റമൂലി. ഇത് ഫലപ്രദമായി ഉപയോഗിക്കുന്നതിന്, ആദ്യം കുറച്ച് വേപ്പ് ഇലകൾ വെള്ളത്തിൽ തിളപ്പിക്കുക (മുകളിൽ വിശദീകരിച്ചത് പോലെ). ശേഷം, ആ വെള്ളത്തിൽ ഒരു കോട്ടൺ ബോൾ ഇടുക, എന്നിട്ട് നിങ്ങളുടെ മുഖത്ത് അത് ഉപയോഗിച്ച് പുരട്ടുക. മുഖത്തെ അധിക എണ്ണമയം അകറ്റാൻ നിങ്ങൾക്ക് ആര്യവേപ്പ്-കുക്കുമ്പർ അല്ലെങ്കിൽ ആര്യവേപ്പ്-തൈര് ഫെയ്സ് പായ്ക്ക് ഉപയോഗിക്കാം.
3. ചുളിവുകൾ ഇല്ലാത്ത ചർമ്മത്തിന്
പതിവായി ഉപയോഗിക്കുമ്പോൾ, ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും തടയാൻ ആര്യവേപ്പ് ഒരു മികച്ച ഒറ്റമൂലിയായി പ്രവർത്തിക്കുന്നു. പ്രായമായതിന്റെ പാടുകളുടെയോ വാർദ്ധക്യത്തിന്റെയോ ലക്ഷണങ്ങളുമായി പൊരുതാൻ വേപ്പിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിനും ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. ചർമ്മത്തിന്റെ പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന മുഖക്കുരുവിന്റെ പാടുകളും മുറിവുകളും കുറയ്ക്കാൻ വേപ്പിട്ട വെള്ളം സഹായിക്കും. അതോടൊപ്പം, ചർമ്മത്തെ മെഴുക്ക്, എണ്ണമയം എന്നിവയിൽ നിന്ന് മുക്തമാക്കി, ഒരു മൃദുവായ നിറം ലഭിക്കുന്നതിനായി നിങ്ങൾക്ക് വേപ്പ്-റോസ് ഫെയ്സ് പായ്ക്ക് തയ്യാറാക്കാം. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം, റോസ് വാട്ടർ ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കി എന്ന് ഉറപ്പാക്കുക.
4. വരണ്ട ചർമ്മത്തിന് പ്രതിവിധി
അമിതമായി വരണ്ട ചർമ്മത്തെ പരിപാലിക്കാൻ ഒരു ആര്യവേപ്പ് പായ്ക്ക് വളരെ ഫലപ്രദമാണ്. കുറച്ച് വേപ്പ് പൊടി എടുത്ത് അതിൽ കുറച്ച് തുള്ളി ഗ്രേപ്സീഡ് ഓയിൽ (മുന്തിരിയുടെ കുരുവിൽ നിന്നെടുത്ത എണ്ണ) ചേർക്കുക. ഇത് നിങ്ങളുടെ മുഖത്ത് എല്ലായിടത്തും പുരട്ടി, രണ്ടു മിനിറ്റു നേരം വച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
5. ചർമ്മ സുഷിരങ്ങൾക്ക് പരിഹാരം
ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, വലിയ സുഷിരങ്ങൾ എന്നിവ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേപ്പ് ഫലപ്രദമായ പ്രതിവിധി നൽകുന്നു. ഈ പ്രശ്നങ്ങളെ നേരിടാൻ, നിങ്ങൾ വേപ്പ് ഇലകളുടെയും ഓറഞ്ച് തൊലികളുടെയും മിശ്രിതം തയ്യാറാക്കേണ്ടതുണ്ട്. ഒരു പൾപ്പ് ഉണ്ടാക്കാൻ ഇവ രണ്ടും പ നന്നായി ചതയ്ക്കുക, അതിൽ കുറച്ച് തുള്ളി തേൻ, സോയ പാൽ, തൈര് എന്നിവ ചേർക്കുക. ഫലങ്ങൾ കാണുന്നതിനായി ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഈ ഫെയ്സ് പായ്ക്ക് പ്രയോഗിക്കാൻ ശുപാർശ ചെയ്യുന്നു. നിങ്ങൾക്ക് ബ്ലാക്ക്ഹെഡ്സ് മാത്രമേ ഉള്ളൂവെങ്കിൽ, പ്രശ്‌നം ബാധിച്ച ഭാഗത്ത് കുറച്ച് വേപ്പ് എണ്ണ പുരട്ടുക.
7. കണ്ണിനടിയിലെ കറുപ്പ് നിറം മാറാൻ
നിങ്ങളുടെ കണ്ണുകൾക്ക് കീഴെ ഇരുണ്ട വൃത്തങ്ങൾ ഉണ്ടെങ്കിൽ അവ ചികിത്സിക്കുന്നതിനുള്ള മികച്ച ഔഷധ ഉൽപ്പന്നമാണ് വേപ്പ് ഇലകൾ. കുറച്ച് വേപ്പില വെള്ളത്തിൽ തിളപ്പിക്കുക. വേപ്പ് വെള്ളം പ്രത്യേകം എടുത്ത് കുറച്ച് നേരം തണുപ്പിക്കുക. വേപ്പിൻ വെള്ളത്തിനകത്ത് ഒരു കോട്ടൺ ബോൾ മുക്കി, അത് നിങ്ങളുടെ കണ്ണുകൾക്ക് താഴെ വയ്ക്കുക. ഒരാഴ്ച ഇത് ചെയ്യുന്നത് നിങ്ങളുടെ കണ്ണിന് കീഴെയുള്ള ഇരുണ്ട നിറം സാവധാനം നീക്കം ചെയ്യാൻ സഹായിക്കും.