പത്തനംതിട്ട : അക്കാഡമിക് ലെവലിൽ അനവധി ബ്യൂട്ടീഷൻ കോഴ്സുകൾ നിലവിലുള്ളപ്പോൾ യാതൊരു മാനദണ്ഡങ്ങളോ അടിസ്ഥാന യോഗ്യതകളോ ഇല്ലാത്ത ചിലർ വ്യാജ ബ്യൂട്ടീഷൻ കോഴ്സുകൾ നടത്തി സർട്ടിഫിക്കറ്റുകൾ വിലയ്ക്ക് വിതരണം ചെയ്ത് ബ്യൂട്ടീഷൻമാരെ ചൂഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യം വ്യാപകമാണെന്നും ഇത് നിർത്തലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ഷേർലി സജി യുടെ അധ്യക്ഷതയിൽ നടത്തിയ ജില്ലാ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ആര്യനാട് മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രീമിയം പാർലർകാരും ഓൺലൈൻ ബിസിനസുകാർക്കും ചില കോസ്മെറ്റിക് കച്ചവടക്കാർക്കും വ്യാജ ക്ലാസുകൾ നടത്തുന്നവരും നിയന്ത്രണമില്ലാതെ വ്യാജ കോസ്മറ്റിക് ഉൽപാദകരും ഈ സ്വയം തൊഴിൽ മേഖലയെ ദുരിതത്തിലേക്ക് നയിക്കുകയാണെന്നും ഇതിനൊരു സുതാര്യമായ നിയന്ത്രണമേർപ്പെടുത്തണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി മഞ്ജു രാജ് കുമാർ, ട്രഷറർ സൂസൻ ജോസഫ്, എക്സിക്യൂട്ടീവ് മെമ്പർ ഫിലോ, അമ്പിളി തോമസ്, അംഗങ്ങളായ ഉഷ ഹരീഷ്, ലിജു പി രാജ്, അമ്പിളി തോമസ്, മെറീന തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ:
ഷേർലി സജി (പ്രസിഡണ്ട്),
മെറീസ തോമസ് (വൈസ് പ്രസിഡണ്ട്),
അമ്പിളി തോമസ് (സെക്രട്ടറി),
ഉഷ ഹരിഷ് (ജോ. സെക്രട്ടറി),
ലിജു റെജി (ട്രഷറർ)
11 കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033