Friday, June 28, 2024 12:23 pm

ബ്യൂട്ടിപാര്‍ലര്‍ പെണ്‍വാണിഭം; ഡേറ്റിംഗ് സൈറ്റിന്റെ മറവിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ കോട്ടയം സ്വദേശി സന്തോഷ് പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തൊടുപുഴയില്‍ ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലാകുന്നത്. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ലാവ ബ്യൂട്ടിപാര്‍ലറിലാണ് റെയ്ഡ് നടന്നത്. മലയാളി യുവതികള്‍ ഉള്‍പ്പെടെ 5 പേരെ പോലീസ് റെയ്ഡിനിടെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അനാശാസ്യ കേന്ദ്രത്തിന് പിന്നിലുള്ള സന്തോഷിന്റെ കൂട്ടാളികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

നിരവധി ഡേറ്റിംഗ് സൈറ്റുകള്‍ വഴി ടൂറിസത്തിന്റെ മറവില്‍ ഇവര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്ത്തനങ്ങളെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പാര്‍ലറില്‍ നിന്ന് കിട്ടിയ രേഖകളും പിടിയിലായ അഞ്ചുപേരും നല്‍കിയ മൊഴിയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. സംസ്ഥാനത്താകെ വ്യാപിച്ചിരിക്കുന്ന വലിയ പെണ്‍വാണിഭ ശൃഘലയുടെ ഒരു കണ്ണിമാത്രമാണ് തൊടുപുഴയിലെ ലാവ ബ്യൂട്ടിപാര്‍ലര്‍. എറണാംകുളത്ത് മൂവാറ്റുപുഴയില്‍, പത്തനംതിട്ടയിലെ തിരുവല്ലയില്‍, കോഴിക്കോട് നടക്കാവ്, തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി പല പേരുകളിലായി മസാജിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന വലിയ ശൃഘലയാണ് ഇതെന്ന് പോലീസ് കണ്ടെത്തി. അനധികൃത മസാജിങ് സെന്ററും അനാശാസ്യ പ്രവര്‍ത്തനങ്ങളും ബ്യൂട്ടിപാര്‍ലറിനെ മറയാക്കി പ്രവര്‍ത്തിക്കുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രത്തില്‍ പരിശോധന നടത്തിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരന് ദാരുണാന്ത്യം

0
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരൻ...

ചോർന്നൊലിക്കുന്ന വീട്ടിൽ ഒറ്റപ്പെട്ട്​ വയോധിക

0
പ​ന്ത​ളം : ഏ​കാ​ന്ത​ത​യി​ൽ ഒ​റ്റ​പ്പെ​ട്ട വ​യോ​ധി​ക ജീ​വി​തം മു​ന്നോ​ട്ട്​ പോ​കാ​നാ​കാ​തെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന...

നീറ്റ് വിഷയം പാര്‍ലമെൻ്റിൽ ; ചര്‍ച്ച വേണമെന്ന് രാഹുലും ഖര്‍ഗെയും ; അനുമതി നിഷേധിച്ചു...

0
ഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ അടിയന്തിര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം....

ബഹിരാകാശ നിലയത്തിനടുത്ത് ഉപഗ്രഹം പൊട്ടിത്തെറിച്ചു ; സഞ്ചാരികൾ സുരക്ഷിതരെന്ന് റിപ്പോർട്ടുകൾ

0
യു.എസ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണി സൃഷ്ടിച്ച് റഷ്യന്‍ ഉപഗ്രഹത്തിന്റെ പൊട്ടിത്തെറി....