കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചു ; കേസെടുക്കുമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചു. എഴുപത് വയസുകാരൻ ഷൺമുഖനെയാണ് വാടകവീട്ടിൽ ഉപേക്ഷിച്ചത്. പോലീസും പാലിയേറ്റീവ് പ്രവർത്തകരും ചേർന്ന് ഷൺമുഖനെ ആശുപത്രിയിലേക്ക് മാറ്റി.. കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഏറെക്കാലമായി വാടക സംബന്ധിച്ച പ്രശ്നം നിലനിൽക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അജിത് വീട്ടിൽ നിന്ന് പോയത്. കിടപ്പുരോഗിയായ അച്ഛൻ ഷൺമുഖനെ ഉപേക്ഷിച്ച് വീട് പൂട്ടിയാണ് അജിത്തും കുടുംബവും കടന്നുകളഞ്ഞത്. അയൽവാസികൾ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഷൺമുഖനെ അവശനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തി. തൃപ്പൂണിത്തറ പോലീസിന്‍റെ സഹായത്തോടെ വീട് തുറന്നാണ് ഷൺമുഖന് വെള്ളവും ഭക്ഷണവും നൽകിയത്. മകൻ അജിത്തിനെ പോലീസ് ബന്ധപ്പെട്ടെങ്കിലും സ്ഥലത്തില്ല എന്ന മറുപടിയാണ് ലഭിച്ചത്. അച്ഛൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചതുമില്ല. സംഭവത്തിൽ തൃപ്പൂണിത്തുറ നഗരസഭാ അധികൃതരുടെ പരാതിയിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പാലിയേറ്റീവ് പ്രവർത്തകരുടെ സഹായത്തോടെ ഷൺമുഖനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...