Friday, July 4, 2025 12:30 am

ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാള്‍ ബീഫ് കഴിക്കണം ; മേഘാലയയിലെ ബി.ജെ.പി മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഷില്ലോങ് : മട്ടണ്‍, ചിക്കന്‍, ബീഫ് എന്നിവ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ട് ബിജെപിയുടെ  മേഘാലയയിലെ നേതാവും അവിടുത്തെ മന്ത്രിയുമായ സന്‍ബോര്‍ ഷുലായി. കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹം മേഘാലയ മന്ത്രിസഭയില്‍ അംഗമായത്.

ഇത് ജനാധിപത്യ രാജ്യമാണ് ഇവിടെ ജനങ്ങള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളത് കഴിക്കാം. മീന്‍, ചിക്കന്‍, മട്ടണ്‍ ഇവയെക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ ഞാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കും. ഗോവധം ബി.ജെ.പി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. മേഘാലയ മന്ത്രിസഭയില്‍ മൃഗപരിപാലന വകുപ്പ് മന്ത്രിയായ ഇദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേ സമയം അസാമില്‍ കന്നുകാലികളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം മേഘാലയെ ബാധിക്കില്ലെന്നും ബി.ജെ.പി മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അസാം മുഖ്യമന്ത്രി ഇതില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു.

അതേ സമയം പുതുതായി ഉയര്‍ന്നുവന്ന അസാം-മിസോറാം അതിര്‍ത്തി പ്രശ്നത്തില്‍ പ്രതികരിച്ച മേഘാലയ മന്ത്രി. ഇത്തരം അതിര്‍ത്തി തര്‍ക്കങ്ങള്‍ അസാമുമായി മേഘാലയയ്ക്കും ഉണ്ടെന്നും മിസോറാം ചെയ്ത രീതിയിലുള്ള പോലീസ് നടപടി ആവശ്യമായി വരും എന്ന് ഇദ്ദേഹം പറഞ്ഞു. എന്നാല്‍ അത് സംഘര്‍ഷത്തിനുള്ള ആഹ്വാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...