ഹരിയാനയിലെ ബാറുകള്‍ ഇനി രാത്രി ഒരു മണി വരെ തുറന്നു പ്രവര്‍ത്തിക്കും ; ബിയറിനും വൈനിനും വില കുറയും ; ബാര്‍ ലൈസന്‍സ് ഫീസ്‌ കുത്തനെ കുറച്ചു

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഢ് : പുതിയ എക്സൈസ് നയപ്രകാരം ഹരിയാനയിലെ ബാറുകള്‍ ഇനി രാത്രി ഒരു മണി വരെ തുറന്നു പ്രവര്‍ത്തിക്കും. ഗൂര്‍ഗോണ്‍, ഫരീദാബാദ്, പഞ്ച്കുള എന്നിവിടങ്ങളിലെ ബാറുകളാണ് പ്രവര്‍ത്തന സമയം നീട്ടിയത്. ബിയറിനും വൈനിനും വില കുറയുന്നതിനൊപ്പം മദ്യം വില്‍ക്കാനുള്ള ഹോട്ടലുകളുടെയും റസ്റ്റോറന്‍റുകളുടെയും ലൈസന്‍സ് ഫീസും കുറയും.

മണിക്കൂറിന് 10 ലക്ഷം രൂപ വീതം വര്‍ഷാവാര്‍ഷം അധിക ലൈസന്‍സ് തുക നല്‍കുന്ന ബാറുകള്‍ക്ക് രാത്രി ഒരു മണിക്ക് ശേഷവും രണ്ടു മണിക്കൂര്‍ സമയത്തേക്ക് തുറന്നു പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. വ്യാഴാഴ്ച മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അധ്യക്ഷനായ ക്യാബിനറ്റ് സമ്മേളനത്തിന് ശേഷമാണ് 2020-21 കാലയളവിലെ പുതിയ എക്സൈസ് നയം പുറത്തുവിട്ടത്.

രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്എക്സൈസ് തീരുവ വര്‍ധിക്കും. ഇന്ത്യന്‍ മേഡ് ഫോറിന്‍ ലിക്കറിന്(ഐഎംഎഫ്എല്‍) പഴയ വില തന്നെ തുടരും. പാര്‍ട്ടികളിലും മറ്റും മദ്യം വിളമ്പുന്നതിനായി താല്‍ക്കാലിക ലൈസന്‍സ് നേടുകയും ഇനി എളുപ്പമാകും. ഇതിനായുള്ള അപേക്ഷ ഫോം ഓണ്‍ലൈന്‍ വഴി പൂരിപ്പിക്കാം. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ നടത്തുന്നതിന് വര്‍ഷാവര്‍ഷം നല്‍കുന്ന ലൈസന്‍സ് തുക 38 ലക്ഷത്തില്‍ നിന്ന് 22.5 ലക്ഷമായി കുറച്ചെന്നും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...