മോദി അധികാരത്തിൽ എത്തുന്നതിന്‌ മുൻപ്‌ ഇന്ത്യ ഭിക്ഷക്കാരുടെയും നാടോടികളുടെയും രാജ്യം – കർണാടക മുൻമന്ത്രി ശ്രീരാമലു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ്‌ ഇന്ത്യ ഭിക്ഷക്കാരുടെയും നാടോടികളുടെയും രാജ്യം മാത്രമായിരുന്നുവെന്ന് ബിജെപി നേതാവും കർണാടക മുൻമന്ത്രിയുമായ ബി. ശ്രീരാമലു. ഇപ്പോൾ രാജ്യത്തിന്റെ സ്ഥിതി മാറിയെന്നും ലോകം ഇന്ത്യയെ അംഗീകരിക്കാൻതുടങ്ങിയെന്നും മോദിസർക്കാരിന്റെ പതിനൊന്നുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. 70 വർഷംകൊണ്ട് കോൺഗ്രസിന് ചെയ്യാൻസാധിക്കാതിരുന്ന വികസനം, കഴിഞ്ഞ 11 വർഷത്തിൽ നടപ്പാക്കാൻകഴിഞ്ഞു. നെഹ്‌റുകുടുംബം രാജ്യത്തിന്റെ വികസനത്തെപ്പറ്റി ആലോചിച്ചിട്ടില്ല.

വ്യക്തിനേട്ടത്തിലും ലാഭത്തിലുമായിരുന്നു അവരുടെ ശ്രദ്ധ. ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യയുടെ പരാജയത്തിന് കാരണം നെഹ്‌റുവിന്റെ നിലപാടുകളാണ്. ആയിരക്കണക്കിന് സൈനികരെ ബലികൊടുത്തു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യമനോഭാവത്തിന് തെളിവാണ് അടിയന്തരാവസ്ഥ. ഇടനിലക്കാരിൽനിന്ന് കമ്മിഷൻ വാങ്ങുകയായിരുന്നു ഇവരുടെ പ്രധാന ജോലി.ഇപ്പോഴും ഗാന്ധികുടുംബം അഴിമതിയിൽനിന്ന് മുക്തരായിട്ടില്ല. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തടവുശിക്ഷ അനുഭവിക്കേണ്ടിവരും. മോദിസർക്കാരിന്റെകാലത്ത് രാജ്യം സാമ്പത്തികമായി വികസിച്ചു. കൂടുതൽ വിമാനത്താവളങ്ങളും ദേശീയപാതകളുമുണ്ടായി. ഭീകരവാദത്തെ തുടച്ചുനീക്കാൻ മോദി പരിശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...