Saturday, April 27, 2024 7:37 am

എം.പി എത്തും മുമ്പ് യോഗ ഹാൾ താഴിട്ടു പൂട്ടി – സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ്

For full experience, Download our mobile application:
Get it on Google Play

 ഭരണങ്ങാനം : പഞ്ചായത്തിലെ പ്രവിത്താനം അംഗനവാടിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്മേളനം നടത്തുവാൻ നിശ്ചയിച്ചിരുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം താഴിട്ട് പൂട്ടിയതായി പരാതി. ഞായറാഴ്ച രാവിലെ 10.30ന് തോമസ് ചാഴി കാടൻ എംപി ഉദ്ഘാടകനും  പഞ്ചായത്ത് പ്രസിഡന്‍റ്  മുഖ്യപ്രഭാഷകയും ജില്ലാ പഞ്ചായത്ത് അംഗം അധ്യക്ഷനും മറ്റു ജനപ്രതിനിധികൾ ആശംസകരുമായുണ്ടായിരുന്ന അംഗനവാടിയോട് ചേർന്ന കമ്മ്യൂണിറ്റി ഹാളാണ് അധികൃതർ തുറന്ന് നൽകാതിരുന്നത്.

അതേ തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ താൽക്കാലിക പന്തൽ നിർമ്മിച്ചാണ് 12 മണിയോടുകൂടി ഉദ്ഘാടന സമ്മേളനം നടത്തിയത്. ജില്ലാ പഞ്ചായത്തിന്‍റെ 5 ലക്ഷം രൂപയും ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയും സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് അനുവദിച്ച രണ്ട് ലക്ഷം രൂപയും ഭരണങ്ങാനം പഞ്ചായത്തിന്‍റെ 25,000 രൂപയും ഉൾപ്പെടെ 12.25 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എംപിയും മറ്റു ജനപ്രതിനിധികളും പങ്കെടുക്കേണ്ട സമ്മേളന ഹാൾ തുറന്നു കൊടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ഗുരുതരമായ അവകാശലംഘനമാണെന്ന് എൽഡിഎഫ് ആരോപിച്ചു.

ഏതാനും ചില ഭരണകക്ഷി അംഗങ്ങളുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്ന സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകിയതായി എൽഡിഎഫ് നേതാക്കളായ സിഎം സിറിയക് ചന്ദ്രൻ കുന്നേൽ, ആനന്ദ് മാത്യു ചെറുവള്ളി, ടോമി മാത്യു ഉപ്പിടുപാറ, റ്റി ആർ ശിവദാസ് എന്നിവർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്‍റെ വികസന പദ്ധതികൾക്ക് ഭരണങ്ങാനം പഞ്ചായത്ത് ഭരണസമിതി നിരന്തരം തടസ്സം സൃഷ്ടിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ആരോപിച്ചു.

ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കരൂർ എന്നീ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ. ഇവിടെ പൊതുവായി അനുവദിക്കുന്ന പ്രോജക്ടുകൾക്ക് മറ്റ് മൂന്ന് സെക്രട്ടറിമാരും അംഗീകാരം നൽകിയിട്ടും ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറി അനുമതി വെച്ച് താമസിപ്പിക്കുകയാണ്. ഇത് മറ്റു പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെ കൂടി പ്രതികൂലമായി ബാധിക്കുകയാണ്. ഇതിനെതിരെ അധികാരികൾക്ക് പരാതി നൽകും. അംഗനവാടിയുടെ ഉദ്ഘാടനം മുൻകൂട്ടി തീരുമാനിച്ചിരുന്നതും പഞ്ചായത്ത് പ്രസിഡന്റിന്‍റെ അനുവാദം ഇക്കാര്യത്തിൽ വാങ്ങിയിരുന്നതുമാണ്. ഇതിനുശേഷമാണ് യുഡിഎഫിലെ തന്നെ ചിലർ മറ്റൊരു ഉദ്ഘാടനവുമായി ഇറങ്ങിത്തിരിച്ചത്.

ഇത്തരത്തിലുള്ള നാടകങ്ങൾ ഇക്കൂട്ടർ ഇതിനുമുമ്പും ഇവിടെ നടത്തിയിട്ടുള്ളതാണെന്നും രാജേഷ് പറഞ്ഞു. അതേസമയം ഞായറാഴ്ച അംഗനവാടിയുടെ ഉദ്ഘാടനം നടക്കുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് കമ്മിറ്റിക്ക് നോട്ടീസ് നൽകിയത്. ഇത് മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായിരുന്നു എന്നതിന് തെളിവാണെന്നും ഇതിനെതിരെ എൽഡിഎഫിലെ നാല് അംഗങ്ങളും വിയോജനക്കുറിപ്പ് എഴുതി നൽകിയിട്ടുള്ളതായും പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ജോസ്, അനുമോൾ മാത്യു, ജോസുകുട്ടി അമ്പലമറ്റം, സുധാ ഷാജി എന്നിവർ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ജനപ്രതിനിധികൾക്കും 400 ഓളം വരുന്ന നാട്ടുകാർക്കും നിജസ്ഥിതി പൂർണ്ണമായും ബോധ്യപ്പെട്ടിട്ടുണ്ട് . അതിന്‍റെ ജാള്യത മറയ്ക്കുവാനാണ് യുഡിഎഫ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അവർ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​സ്‌​ക​ത്തി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു

0
മ​സ്ക​ത്ത്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​സ്‌​ക​ത്തി​ലെ ബൗ​ശ​ര്‍...

‘ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും’ ; കോടതിയിൽ നിലപാട് ...

0
ന്യൂഡൽഹി: സന്ദേശങ്ങളിലെ എൻക്രിപ്ഷൻ ഇല്ലാതാക്കി ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ...

കോഴിക്കോട് വോട്ടിങ് അര്‍ധരാത്രിയോളം ; പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

0
കോഴിക്കോട്: വോട്ടർമാർ ഒഴുകിയെത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആവേശകരമായ പോളിങ്. കോഴിക്കോട്,...

തിരുവനന്തപുരത്ത് ഇന്നുമുതൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ്...