തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ ; പൂര വിളംബരത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്. രാവിലെ എട്ട് മണിയോടെ നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങി. എറണാകുളം ശിവകുമാറെന്ന കൊമ്പനാണ് തിടമ്പേറ്റിയത്. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ ദേവിയെ കാത്തുനിന്നത് നൂറുകണക്കിനാളുകൾ. വാദ്യഘോഷങ്ങളുടെ അകമ്പടിയിലാണ് നെയ്തലക്കാവ് ഭഗവതി തട്ടകംവിട്ടിറങ്ങിയത്. മണികണ്ഠനാലിൽ എത്തിയത് പതിനൊന്ന് മണിയോടെ. ഗണപതി ക്ഷേത്രത്തിനടുത്തുനിന്നും മേളം തുടങ്ങി.

മേളത്തിന്റെ അകമ്പടിയിൽ മണിക്ഠനാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക്. അവിടെനിന്നും പടിഞ്ഞാറേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയിലേക്ക്. എല്ലാ കണ്ണുകളും തെക്കേ ഗോപുര നടയിലേക്ക്. എറണാകുളം ശിവ കുമാറിന്റെ പുറമേറി നെയ്തലക്കാവ് ഭഗവതി തെക്കേ നടതുറന്നു. ആരവങ്ങളോടെ ദേശം പൂരത്തിന്റെ വിളംബരമറിയിച്ചു. ഈ ആരവത്തെ സാക്ഷിയാക്കി നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരം തുറന്ന് കടന്നുപോകുന്നു…. തൃശൂർ പൂര ലഹരിയിലമരുന്നു…. നാളെ പുലർച്ചെ ഇതേ ഗോപുരത്തിലൂടെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ തൃശൂർ പൂരത്തിന് നാന്ദികുറിക്കും. നാളെയാണ് തൃശൂർ പൂരം. കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ടാണ്ടുകൾക്ക് ശേഷമാണ് പൂരം പൂർണതോതിൽ നടക്കുന്നതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...