Sunday, July 6, 2025 4:52 am

ജി.സി.സി രാജ്യങ്ങളില്‍നിന്ന്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ബഹ്​റൈനില്‍ ക്വാറന്‍റീന്‍ ഇല്ല

For full experience, Download our mobile application:
Get it on Google Play

മനാമ : ഇന്ത്യയെ റെഡ്​ലിസ്​റ്റില്‍നിന്ന്​ മാറ്റിയ സാഹചര്യത്തില്‍ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിദേശങ്ങള്‍ എയര്‍ഇന്ത്യ എസ്​ക്​പ്രസ്​ പുറപ്പെടുവിച്ചു. സെപ്​റ്റംബര്‍ മൂന്നുമുതലാണ്​ ഇന്ത്യയെ നിയന്ത്രണങ്ങളില്‍നിന്ന്​ ഒഴിവാക്കാന്‍ ബഹ്​റൈന്‍ തീരുമാനിച്ചത്​.

ബഹ്​റൈനി പൗരന്‍മാര്‍, ബഹ്​റൈനില്‍ റസിഡന്‍സ്​ പെര്‍മിറ്റുള്ളവര്‍, ബോര്‍ഡിങ്ങിന്​ മുമ്പ്​​ വിസ ലഭിച്ച ഇന്ത്യക്കാര്‍ (വര്‍ക്ക്​ വിസ, വിസിറ്റ്​ വിസ, ഇ വിസ തുടങ്ങിയവ) എന്നിവര്‍ക്ക്​ ബഹ്​റൈനിലേക്ക്​ വരാം.

ജി.സി.സി രാജ്യങ്ങളില്‍നിന്ന്​ പൂര്‍ണ്ണമായി വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ യാത്ര ​പുറപ്പെടുന്നതിന്​ മുമ്പുള്ള നെഗറ്റീവ്​ ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റ്​ ആവശ്യമില്ല. ഇത്തരം യാത്രക്കാര്‍ വാക്​സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്​ അല്ലെങ്കില്‍ ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ്​​ കാണിക്കണം. ബഹ്​റൈനില്‍ രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ 14 ദിവസം കഴിഞ്ഞവരെയാണ്​ പൂര്‍ണ്ണമായി വാക്​സിന്‍ സ്വീകരിച്ചവരായി കണക്കാക്കുന്നത്​.

വാക്​സിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍നിന്ന്​ വാക്​സിന്‍ സ്വീകരിച്ചവരുമായ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന്​ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ സ്​കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യൂ.ആര്‍ കോഡ്​ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടും കൗണ്ടറില്‍ കാണിക്കുന്ന പി.ഡി.എഫ്​ റിപ്പോര്‍ട്ടും ഒരു പോലെയായിരിക്കണം.

ബഹ്​റൈനില്‍ എത്തിയാല്‍ വിമാനത്താവളത്തില്‍വെച്ചും തുടര്‍ന്ന്​ അഞ്ച്​, 10 ദിവസങ്ങളിലും കോവിഡ്​ പരിശോധന നടത്തണം. വാക്​സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും ഇത്​ ബാധകമാണ്​. ആറ്​ വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്​ ടെസ്​റ്റ്​ ആവശ്യമില്ല.

മൂന്ന്​ പരിശോധനയ്ക്കുമായി 36 ദിനാറാണ്​ ഫീസ്​ അടക്കേണ്ടത്​. ഇത്​ മുന്‍കൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്​കില്‍ അടക്കുകയോ വേണം. ഇതിനാവശ്യമായ തുക യാത്രക്കാര്‍ കരുതണം.

വാക്​സിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍നിന്ന്​ വാക്​സിന്‍ സ്വീകരിച്ചവരും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീനില്‍ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവി​ന്റെ പേരിലോ ഉള്ള താമസ സ്​ഥലത്തോ നാഷണല്‍ ഹെല്‍ത്ത്​ റഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്‌​.ആര്‍.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറന്‍റീന്‍. താമസ​ സ്​ഥലത്തിന്‍റെ രേഖ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​​ ഹാജരാക്കണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രെയിനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു

0
ആലപ്പുഴ : ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ...

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...