‘രണ്ട് ഫുള്‍, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അര്‍ത്ഥം ഉണ്ടായതെന്ന് സന്ദീപ് വാചസ്പതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബിവറേജ് ഔ‍ട്ട്ലെറ്റുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ‘രണ്ട് ഫുള്‍, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അര്‍ത്ഥം ഉണ്ടായതെന്ന് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. ഒപ്പം ​ഗതാഗതമന്ത്രി ആന്റണി രാജുവിന് വിജയാശംസകളും നേര്‍ന്നു.

കെ.എസ്.ആര്‍.ടി.സിയെ കടത്തില്‍ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നതിനിടെയാണ് സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുവാനുളള നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബിവറേജസ് കോര്‍പ്പറേഷന് അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആന്റണി രാജു പറഞ്ഞു. ബസ് സ്റ്റാന്‍റുകളില്‍ അല്ല മദ്യവില്‍പന നടത്തുക, ബസ് ടെര്‍മിനല്‍ കോംപ്ലക്സില്‍ സ്ഥലം ഉണ്ടെങ്കില്‍ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും ബെവ്‌കോയ്ക്ക് മുറികള്‍ അനുവദിച്ച്‌ നല്‍കുക. നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം മദ്യശാലകള്‍ യാത്രക്കാര്‍ക്ക് പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പുതിയ പദ്ധതിയെ കുറിച്ച്‌ ആന്റണി രാജു വെളിപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...