ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയും മലയിൽ കുടുങ്ങിയത് 30 മണിക്കൂർ

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: രക്ഷാപ്രവർത്തകരുടെ നിർദേശം അവഗണിച്ചതിനെ തുടർന്ന് വനയാത്രയ്ക്കിടെ വഴിതെറ്റിയവർ 30 മണിക്കൂറോളം മലയിൽ കുടുങ്ങി. ബീജിംഗിലെ ഹുവൈറോ ജില്ലയിലാണ് സംഭവം. ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയുമാണ് വഴിതെറ്റി മലയിൽ കുടുങ്ങിയത്. ഇരുവരെയും കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകർ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ആദ്യം നൽകിയ നിർദേശങ്ങൾ ഇരുവരും പാലിച്ചില്ലെന്നാണ് വിവരം. ഇതോടെ മണിക്കൂറുകളോളം ഇവർ മലയിൽ തന്നെ തുടരേണ്ടിവന്നു. പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. പിന്നീട് രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിൽ ഇരുവരെയും കണ്ടെത്തി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

മലയിൽനിന്ന് ആരെങ്കിലും പേര് വിളിച്ചാൽ തിരിച്ചുവിളിക്കരുതെന്ന അന്ധവിശ്വാസമാണ് ഇരുവരെയും വിളി കേൾക്കുന്നതിൽനിന്ന് തടഞ്ഞത്. കേൾവി പരിമിധിയുള്ള ഇരുവരും ഔഷധസസ്യങ്ങൾ ശേഖരിക്കുന്നതിനായി പതിവായി മലകയറാറുണ്ട്. മലയോര മേഖലയിൽ സിഗ്നൽ ലഭിക്കാത്തതിനാൽ ഇരുവരും ഫോണുകളും കൈവശം കരുതിയിരുന്നില്ല. ഭക്ഷണവും വെള്ളവുംപോലും ഇരുവരും കരുതിയിരുന്നില്ല.ഇരുവരെയും കാണാതായെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് രക്ഷാപ്രവ‌ർത്തകർ ഉടൻ സ്ഥലത്തെത്തി. 17 മണിക്കൂർനീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. 30 മണിക്കൂറിലധികം വനത്തിൽ കുടുങ്ങിയതിനാൽതന്നെ ഇരുവരും ഏറെ ക്ഷീണിതരായിരുന്നു. രക്ഷാപ്രവർത്തകരുടെ വിളി കേട്ടിരുന്നതായി ഇരുവരും പിന്നീട് വ്യക്തമാക്കി.മലയിൽനിന്ന് ഒരാളുടെ പേര്‌ വിളിക്കുന്നത്‌ കേട്ടാൽ പ്രതികരിക്കരുതെന്നാണ് ചൈനയിലെ പഴയ വിശ്വാസം. അങ്ങനെ പ്രതികരിച്ചാൽ അപകടം സംഭവിക്കുമെന്നും വിശ്വാസമുണ്ട്.

ചൈനീസ് നാടോടിക്കഥകൾ പ്രകാരം മലകളിലെ ദുരാത്മാക്കൾ പരിചയമുള്ളവരുടെ ശബ്‌ദം അനുകരിക്കുമെന്നാണ് വിശ്വാസം, വഴിതെറ്റിയവരെ ഇത്തരത്തിൽ പേരെടുത്ത് വിളിച്ച് ദുരാത്മാക്കൾ അപകടത്തിലേക്ക് നയിക്കുമെന്നും ഇവിടത്തുകാർ വിശ്വസിക്കുന്നു. ഇതേതുടർന്നാണ് ഇരുവരും രക്ഷാപ്രവർത്തകരുടെ വിളിക്ക് മറുപടി നൽകാതിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...