ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ തുരത്തി ഓടിച്ച ക്ഷേത്ര ജീവനക്കാർക്കും പരിക്കുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെ വടക്കേ നടയ്ക്ക് പുറത്താണ് ഉത്തരേന്ത്യൻ സംസ്ഥാനക്കാരായ രണ്ടുപേർക്കു നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പടിഞ്ഞാറേനട വഴി ക്ഷേത്രത്തിനുള്ളിൽ കടന്ന തെരുവ് നായയെ ജീവനക്കാർ പുറത്തേക്ക് തുരത്തി. വടക്കേ നടവഴി പുറത്തേക്ക് ഓടിയ തെരുവുനായ പോസ്റ്റ് ഓഫീസിനു മുന്നിൽവെച്ചാണ് ദർശനം കഴിഞ്ഞ് നിൽക്കുകയായിരുന്നു രണ്ടുപേരെ കടിച്ചത്. കാലിനാണ് കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാല് ജീവനക്കാർക്ക് നേരെയും നായയുടെ ആക്രമണം ഉണ്ടായി. ക്ഷേത്ര ഗാർഡുകൾക്കാണ് ശരീരത്തിൽ പോറലേറ്റത്. തുടർന്ന് തെരുവുനായയെ കിഴക്കേ നടയിൽവെച്ച് പിടികൂടി നഗരസഭയെ ഏൽപ്പിച്ചു. ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളിൽ ചിലതിനെ രാവിലെ നഗരസഭ പിടികൂടിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

0
തൃശ്ശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ...

എബോള വ്യാപനം : മാസങ്ങൾക്കുമുമ്പേ രോഗവ്യാപനം തുടങ്ങി, തിരിച്ചറിയാൻ വൈകി ; ഡബ്ള്യുഎച്ച്ഒ

0
ആഫ്രിക്ക : രോഗവ്യാപനത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് മാസങ്ങൾക്കുമുമ്പുതന്നെ ഡി.ആർ.കോംഗോയിൽ എബോള പ‌ടർന്നുതുടങ്ങിയിരുന്നുവെന്ന്...

ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും...

പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണു

0
പാലക്കാട്: പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണത്...