കോന്നി : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് കോന്നിയില്‍ സ്വീകരണം നല്‍കുന്നു. കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ, കറന്റ് അഫയേഴ്‌സ് കമ്മീഷൻ ബിലീവേഴ്‌സ് ചർച്ച്, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്റർ കോന്നി, സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ ഊട്ടുപാറ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അഗസ്റ്റ് 16ന് 3 മണിക്ക് സെന്റ് ജോർജ്ജ് ഹൈസ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടി. സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ കുട്ടികൾ “പ്രമുഖരോട് ഒപ്പം” പദ്ധതി, കെ.സി.സി. കോന്നി സോൺ എന്നിവയുടെ ഉത്ഘാടനവും ഇതോടൊപ്പം നടക്കും.
ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ഡോ.ഉമ്മൻ ജോർജ് ബിഷപ്പ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ, ആന്റോ ആന്റണി എം.പി, അഡ്വ. കെ യു ജെനിഷ് കുമാർ എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, പത്തനംതിട്ട ഡി ഇ ഓ മൈത്രി കെ. പി, കെ സി സി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി തോമസ്, വിവിധ മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖകരും, കോന്നിയിലെ പൗരപ്രമുഖരും പങ്കെടുക്കും. അന്നേ ദിവസം രാവിലെ 9 മുതൽ കോന്നി ബിലീവേഴ്സ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സ്ക്കൂൾ ഗ്രൗണ്ടിൽ നടത്തുമെന്നും റവ.സജു തോമസ് അറിയിച്ചു.