കൊച്ചി : ബിലിവേഴ്സ് ചര്‍ച്ചിനെതിരെ അന്വേഷണ ത്തിനൊരുങ്ങി കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍. ബിലീവേഴ്സിന്റെ സ്ഥാപനങ്ങളില്‍ വന്‍ കള്ളപ്പണ ശേഖരവും കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കം.
ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട 80 കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്. നിരോധിത നോട്ട് ശേഖരവും കൂടി കണ്ടെത്തിയതോടെ സഭാ നേതാക്കളെ അടക്കം ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആദായനികുതി വകുപ്പ്.
സംവബര്‍ അഞ്ചിന് പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ബിലിവേഴ്സ് ഇപ്പോഴും തുടരുകയാണ്. 30 ല്‍ അധികം ട്രസ്റ്റുകള്‍ രൂപീകരിച്ച് നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ രേഖകള്‍ കണ്ടെത്തുന്നതിനാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. നിരോധിത നോട്ടുശേഖരവും വന്‍തോതിലുള്ള കള്ളപ്പണവും കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ ബിലിവേഴ്സിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അടക്കം തിരുവല്ലയിലെ സഭാ അസ്ഥാനത്തെത്തി പരിശോധന ആരംഭിക്കുമെന്നാണ് സൂചന.
അതേസമയം സഭയുമായി ബന്ധമുള്ള ചില പുരോഹിതരെയും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉള്ളവരെയും അദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും സ്ഥാപനങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കു. എന്നാല്‍ 80 ല്‍ അധികം കേന്ദ്രങ്ങളെ മറയാക്കി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.