കേരള പോലീസിന്റെ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 54 കോടി രൂപ ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള പോലീസിന്റെ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയാണ് ഫലപ്രദമായി വിനിയോഗിക്കാതെ കിടക്കുന്നത്.

പോലീസ് സേനയുടെ നവീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 54 കോടി രൂപയാണ്. എന്നാല്‍ സംസ്ഥാനത്തെ മാവോയിസ്റ്റ് തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലും വേണ്ടരീതിയില്‍ ഈ ഫണ്ട് ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കാലപ്പഴക്കം ചെന്ന ആയുധങ്ങളും ഉപകരണങ്ങളുമായി ഡ്യൂട്ടിക്കിറങ്ങുന്ന പോലീസിനെ നവീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും സാമ്പത്തിക സഹായം അനുവദിക്കുന്നത്. എന്നാല്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും പരാജയപ്പെടുന്നുവെന്നാണ് പരാതികള്‍ ഉയര്‍ന്നത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 17.6 78 കോടി രൂപ അനുവദിച്ചതില്‍, 2.17 കോടി രൂപ മാത്രമാണ് ചെലവാക്കിയിരിക്കുന്നത്. 2014 മുതലുള്ള കണക്കെടുത്താല്‍ ഇതുവരെ ലഭിച്ച 142 കോടി രൂപയില്‍ 73 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മാവോയിസ്റ്റ് തീവ്രവാദ ഭീഷണികള്‍ വര്‍ധിച്ചു വരുന്നത് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ അവസ്ഥയിലും സംസ്ഥാനസര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...