ചെങ്ങന്നൂർ : വയോജനങ്ങള്‍ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. എപ്പോള്‍ വിളിച്ചാലും വിളിപ്പുറത്ത് പോലീസുണ്ട്. ബെൽ ഓഫ് ഫെയ്ത് പദ്ധതി ചെങ്ങന്നൂരിലും ആരംഭിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ തെങ്ങും തറയിൽ അന്നമ്മ തോമസ്സിന്റെ വീട്ടിൽ ചെങ്ങന്നൂർ എസ്.ഐ എസ് .വി ബിജു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ബാബു കല്ലൂത്ര, എസ്സ്. ഐ. മുരളീധരൻ, ബീറ്റ് ഓഫീസര്‍മാരായ അരുൺ ചന്ദ്രൻ, ശ്രീകല, ഹോം ഗാർഡ് ബിനു, ചന്ദ്രൻ മംഗലശ്ശേരിൽ എന്നിവർ ചടങ്ങില്‍ സന്നിഹരായിരുന്നു.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കു് പെട്ടെന്ന് ഒരു ബുദ്ധിമുട്ടുണ്ടായാൽ കുറഞ്ഞത് നൂറു മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കുവാൻ കഴിയുന്ന അലാറം സെറ്റ് വീട്ടുടമയ്ക്ക് നൽകും, ഈ ഉപകരണത്തിന്റെ ബട്ടൺ അമർത്തിയാൽ പരിസരത്തുള്ള വീടുകളിൽ അലാറം മുഴങ്ങുന്ന ശബ്ദം കേൾക്കുകയും ഒറ്റയ്ക്ക് താമസിക്കുന്നവരെ സഹായിക്കുവാന്‍ അവര്‍ ഓടി എത്തുകയും ചെയ്യും. ലാന്റ് ലൈന്‍ ഫോൺ മുഖേന പോലീസ് സ്റ്റേഷനുമായും ഈ ഉപകരണം കണക്ട് ചെയ്യും. ചുരുക്കം പറഞ്ഞാല്‍ അടിയന്തിര ഘട്ടങ്ങളില്‍ വിരല്‍ ഒന്നമര്‍ത്തുകയേ വേണ്ടു …എല്ലാവരും ഓടിയെത്തും.