വയോജനങ്ങള്‍ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം – ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി ചെങ്ങന്നൂരിലും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വയോജനങ്ങള്‍ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. എപ്പോള്‍ വിളിച്ചാലും വിളിപ്പുറത്ത് പോലീസുണ്ട്. ബെൽ ഓഫ് ഫെയ്ത് പദ്ധതി ചെങ്ങന്നൂരിലും ആരംഭിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ തെങ്ങും തറയിൽ അന്നമ്മ തോമസ്സിന്റെ വീട്ടിൽ  ചെങ്ങന്നൂർ എസ്.ഐ എസ് .വി ബിജു  പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ബാബു കല്ലൂത്ര,  എസ്സ്. ഐ. മുരളീധരൻ, ബീറ്റ് ഓഫീസര്‍മാരായ അരുൺ ചന്ദ്രൻ, ശ്രീകല, ഹോം ഗാർഡ് ബിനു, ചന്ദ്രൻ മംഗലശ്ശേരിൽ എന്നിവർ ചടങ്ങില്‍ സന്നിഹരായിരുന്നു.

വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കു് പെട്ടെന്ന് ഒരു ബുദ്ധിമുട്ടുണ്ടായാൽ കുറഞ്ഞത് നൂറു മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കുവാൻ കഴിയുന്ന അലാറം സെറ്റ് വീട്ടുടമയ്ക്ക് നൽകും, ഈ ഉപകരണത്തിന്റെ ബട്ടൺ അമർത്തിയാൽ പരിസരത്തുള്ള വീടുകളിൽ അലാറം മുഴങ്ങുന്ന ശബ്ദം കേൾക്കുകയും ഒറ്റയ്ക്ക് താമസിക്കുന്നവരെ സഹായിക്കുവാന്‍ അവര്‍ ഓടി എത്തുകയും ചെയ്യും. ലാന്റ്  ലൈന്‍ ഫോൺ മുഖേന പോലീസ് സ്റ്റേഷനുമായും  ഈ ഉപകരണം കണക്ട്  ചെയ്യും.  ചുരുക്കം പറഞ്ഞാല്‍ അടിയന്തിര ഘട്ടങ്ങളില്‍ വിരല്‍ ഒന്നമര്‍ത്തുകയേ വേണ്ടു …എല്ലാവരും ഓടിയെത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിന്റെ ഡ്രോൺ ആക്രമണ ശ്രമം ; ശക്തമായി തടഞ്ഞ്...

0
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന്...

കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്

0
കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന്...

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി : മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന്...

0
കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ...

വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ...