ന്യൂഡൽഹി : സുപ്രീംകോടതിയിൽ ബെഞ്ച് മാറ്റ വിവാദം വീണ്ടും. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിനിന്റെ ജാമ്യഹർജി ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയുള്ള ബെഞ്ചിൽ നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചിലേക്കു മാറ്റിയതാണ് ഒടുവിലത്തെ സംഭവം. വ്യാഴാഴ്ച രാവിലെ സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുമ്പാകെ ഉന്നയിച്ചത്. ജാമ്യ ഹർജിയിൽ ജസ്റ്റിസ് ബൊപ്പണ്ണയുടെ ബെഞ്ച് രണ്ടര മണിക്കൂർ വാദം കേട്ടതാണെന്നും പിന്നെ എന്തുകൊണ്ടാണ് ബെഞ്ച് മാറ്റിയതെന്നും അഭിഷേക് സങ്വി ചോദിച്ചു. ഒരു ജഡ്ജിക്കു മുമ്പാകെ ലിസ്റ്റ് ചെയ്യുന്ന കേസുകളിൽ അവർ എടുക്കുന്ന തീരുമാനങ്ങളെ നിയന്ത്രിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അന്നേരം നൽകിയ മറുപടി.
പിന്നീട് ബെഞ്ച് മാറ്റത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് രംഗത്തുവന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ദീപാവലി അവധിക്കുശേഷം ജസ്റ്റിസ് ബൊപ്പണ്ണ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നും താൻ കേട്ട കേസുകളിൽ കൂടെയുള്ളവരുടെ ബെഞ്ചുകളിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ചിരുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തൽഫലമായി കേസ് അവസാനമായി ജസ്റ്റിസ് ബൊപ്പണ്ണ കേട്ടപ്പോൾ ബെഞ്ചിലെ മറ്റംഗമായിരുന്ന ജസ്റ്റിസ് ത്രിവേദിയെ ഏൽപിച്ചതാണെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























