ദിവസവും മുട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. എന്നാൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിൻ ഡി (അസ്ഥികളുടെ ആരോഗ്യത്തെയും പ്രതിരോധ സംവിധാനത്തെയും സഹായിക്കുന്നു), കോളിൻ (ഇത് കരളിന്റെ പ്രവർത്തനത്തിനും മസ്തിഷ്ക വികസനത്തിനും സഹായിക്കുന്നു) എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളുടെ നല്ല ഉറവിടവുമാണ് മുട്ട.

പ്രായമായവരിൽ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ പ്രധാന ഉറവിടമാണ് മുട്ട. കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മുംബെെിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യനായ സക്കീന ദിവാൻ പറയുന്നു.

മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഒരു വലിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടാകും. വിറ്റാമിൻ എ, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 12, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് ഒരു മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. മുട്ടയിൽ ഫോളേറ്റ്, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകളെല്ലാം കുട്ടിയുടെ വളർച്ചയെ സഹായിക്കുന്നു. അതുപോലെ, വിറ്റാമിൻ ഡി അസ്ഥികളുടെ ബലത്തിന് നല്ലതാണ്. വിറ്റാമിൻ എ കണ്ണുകൾക്കും, വിറ്റാമിൻ ബി -6 തലച്ചോറിന്റെ വളർച്ചയ്ക്കും നല്ലതാണെന്നും സക്കീന ദിവാൻ പറഞ്ഞു.

ദിവസവും ഒരു മുട്ട കഴിക്കുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുട്ടയിലുള്ള കോളിൻ, ഉപാപചയപ്രവർത്തനത്തിന് സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്തുന്നു. മുട്ടയിലടങ്ങിയ ജീവകം ഡി ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു. എല്ലുകളെയും പല്ലുകളെയും ഇത് ആരോഗ്യമുള്ളതാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...