പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്‍. കൊഴുപ്പ് കുറഞ്ഞ പാല്‍ ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നല്ലതാണ് പാല്‍. പാലിന്‍റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം. ശരീരത്തിന്‍റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം കണ്ണിന്‍റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും പാല്‍ സഹായിക്കും. പാല്‍ കുടിക്കുന്നതിലൂടെ ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും അത് ഏറെ ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു.

പാലും പാലുൽപ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവരില്‍ പാലു കുടിക്കാത്ത ആളുകളേക്കാള്‍ ഓര്‍മ ശക്തിയിലും തലച്ചോറിന്‍റെ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നില്‍ക്കുമെന്നും പഠനം പറയുന്നു. പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലച്ചോറിന്‍റെ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു ഹൃദയത്തിന്‍റെയും എല്ലുകളുടെയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നതും ഒരു അറിവാണ്. പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നത് ശരീരത്തെ സജീവമായി നിലനിര്‍ത്തുകയും വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കുന്നത് കണ്ണുകള്‍ക്ക് നല്ലതാണെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാത്രിയില്‍ ഭക്ഷണത്തിനു ശേഷം കുടിയ്ക്കുന്നത് ഗാഢമായ ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...