ഓണത്തിന് ഓണസദ്യ ഏറെ പ്രധാനമാണ്. ചിട്ടവട്ടങ്ങളോട് കൂടിയ ഓണസദ്യയാണ് പൊതുവേ നാം പിന്‍തുടര്‍ന്ന് പോകുന്നതും. നാക്കിലയില്‍ വിളമ്പുന്ന സദ്യയിലെ ഓരോ ഇനങ്ങള്‍ക്കും പ്രത്യേക ഇടം തന്നെയുണ്ട്. ഇതുപോലെ പരമ്പരാഗത രീതിയില്‍ ഓണസദ്യയുണ്ണുന്നത് നിലത്ത് പാ വിരിച്ച് ചമ്രം പടിഞ്ഞിരുന്നാണ്. ഇത്തരത്തില്‍ ഇരിയ്ക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ട്. യോഗയിലെ സുഖാസന എന്ന രീതിയോട് സാമ്യമുള്ള ഇരിപ്പാണിത്. ചൈനയിലും ജപ്പാനിലുമെല്ലാം ആരോഗ്യത്തിന്റെ ഭാഗമായി പറയുന്ന ഇരിപ്പ് രീതിയാണിത്. അവിടങ്ങളില്‍ ഇതു പോലെ നിലത്തിരുന്ന് ഭക്ഷണം കഴിയ്ക്കുന്ന രീതികളുണ്ട്. ആയുര്‍വേദത്തിലും നിലത്ത് ഇപ്രകാരം ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണന്നെ് പറയുന്നു. ഇത് കുടലിന് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.
ഈ രീതി പെട്ടെന്ന് തന്നെ ഭക്ഷണം ദഹിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല, നാം ഭക്ഷണമെടുക്കാനായി മുന്നോട്ടായുകയും പുറകോട്ടായുകയുമെല്ലാം ചെയ്യുന്നു. ഇത് വയറ്റിലെ മസിലുകള്‍ക്ക വ്യായാമം നല്‍കുന്നു. ഇതുപോലെ തന്നെ ഭക്ഷണം പെട്ടെന്ന് തന്നെ ശരീരത്തിന് വലിച്ചെടുക്കാന്‍ സാധിയ്ക്കുകയും ചെയ്യുന്നു. നാം കഴിയ്ക്കുമ്പോള്‍ ഇരിയ്ക്കുന്ന രീതിയും സ്ഥാനവുമെല്ലാം ദഹാനാരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ഒന്നു കൂടിയാണ്. കുടല്‍ ആരോഗ്യത്തിന് മികച്ച ഒന്നു കൂടിയാണിത്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് നിലത്ത് ചമ്രം പടിഞ്ഞിരുന്ന്, അതായത് സുഖാസന രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നത്.
നിലത്ത് കാലുകള്‍ പിണച്ച് ഇരിയ്ക്കുന്നത് ഇടുപ്പിന്റെയും കണങ്കാലിന്റെയും ആരോഗ്യത്തിലും ഗുണകരമായി പ്രവർത്തിക്കുന്നു. ശരീരം നിവര്‍ന്ന പൊസിഷനില്‍ ആയതിനാല്‍ പെട്ടെന്ന് കുടലിന് ഭക്ഷണം ദഹിപ്പിയ്ക്കാന്‍ സാധിയ്ക്കുന്നു. ശരീരം നിവര്‍ന്ന പൊസിഷനില്‍ ആയതിനാല്‍ പെട്ടെന്ന് കുടലിന് ഭക്ഷണം ദഹിപ്പിയ്ക്കാന്‍ സാധിയ്ക്കുന്നു. വയറ്റിലെ മസിലുകളെ ചലിപ്പിക്കുന്ന രീതിയാണിത്. ഇതും ഭക്ഷണത്തിന്റെ ചലനവും ദഹനവും പെട്ടെന്നാക്കാന്‍ സഹായിക്കുന്നു. ഓണസദ്യയെന്ന് ഹെവി ഭക്ഷണം തന്നെയാണ്. ഇതിനാല്‍ തന്നെ ഈ രീതിയിലെ ഇരിപ്പ് ദഹനാരോഗ്യത്തിനും നല്ലതാണ്.