Friday, July 4, 2025 5:18 am

വെജിറ്റേറിയന്‍ ഡയറ്റ് ആണോ താല്‍പര്യം? അറിയാം ഈ കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഓരോരുത്തരും അവരവരുടെ ശീലങ്ങള്‍ക്കും അഭിരുചിക്കും അനുസരിച്ചുള്ള ഡയറ്റാണ്  തെരഞ്ഞെടുക്കാറുള്ളത്. മിക്കപ്പോഴും വളര്‍ന്നുവന്ന ചുറ്റുപാടുകള്‍ അവിടെ നിന്നുള്ള അനുഭവങ്ങള്‍ എല്ലാമാണ് നമ്മുടെ ഭക്ഷണരീതിയെ സ്വാധീനിക്കാറുള്ളത്. അത്തരത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം ജീവിതരീതിയായി മാറിയവരും പിന്നീടുള്ള തെരഞ്ഞെടുപ്പായി മാറിയവരുമെല്ലാം കാണും. ഏതായാലും മറ്റ് ഡയറ്റുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം തന്നെയാണ് വെജിറ്റേറിയന്‍ ഡയറ്റ്.

പലപ്പോഴും ധാരാളം കുറവുകള്‍ ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്യുന്ന ഡയറ്റ് രീതിയാ ണിത്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുകയില്ല. അതിനാല്‍ തന്നെ ആരോഗ്യപരമായി പിന്നാലായിരിക്കും എന്നെല്ലാം വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരെ കുറിച്ച് പറയുന്നത് കേള്‍ക്കാറുണ്ട്. സത്യത്തില്‍ ഇത്തരമൊരു വാദത്തിന് വലിയ പ്രസക്തിയൊ ന്നുമില്ലെന്നാണ് വിദഗ്ധര്‍ തന്നെ പറയുന്നത്. സമഗ്രമായ രീതിയിലാണ് ഭക്ഷണരീതി മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരും ആരോഗ്യപരമായി മുന്നിട്ടുനില്‍ക്കുമെന്നും ഇവര്‍ പറയുന്നു. ഏതായാലും വെജിറ്റേറിയന്‍ ഡയറ്റിന്റെ കുറവുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിന്റെ ചില ഗുണങ്ങളും കൂടി ഒന്ന് അറിഞ്ഞുവയ്ക്കാം. അധികവും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാമാണ് വെജിറ്റേറിയന്‍ ഡയറ്റിലുള്‍പ്പെടുന്നത് എന്നതിനാല്‍ തന്നെ ഇത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച ഡയറ്റാണ്. ഒപ്പം തന്നെ ദഹനപ്രവര്‍ത്തനങ്ങള്‍ നന്നായി പോകാനും വെജിറ്റേറിയന്‍ ഡയറ്റ് ഏറെ സഹായകമാണ്. ഇതും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടും.

വയറിന്റെ ആരോഗ്യം മെച്ചപ്പെട്ടാല്‍ തന്നെ ആകെ ആരോഗ്യവും മെച്ചപ്പെടുമെന്ന് പറഞ്ഞുകേള്‍ക്കാറില്ലേ? അത്തരത്തില്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും യോജ്യമായ ഡയറ്റ് വെജിറ്റേറിയന്‍ തന്നെയാണ്. ഘാരാളം ഫൈബറും പോഷകങ്ങ ളുമെല്ലാം അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ഇത് വയറിന് ഇണങ്ങുന്ന ഭക്ഷണരീതിയാകുന്നത്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും വെജിറ്റേറിയന്‍ ഡയറ്റ് ഉചിതമാണെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ആനുവല്‍ സയന്റിഫിക് സെഷനില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രബന്ധവും ഇതുതന്നെ ആവര്‍ത്തിക്കുന്നു.

മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എത്രത്തോളം കുറയ്ക്കുന്നു- പ്രത്യേകിച്ച് പ്രോസസ്ഡ് മീറ്റ് അത് അത്രത്തോളം ഹൃദയത്തിന് പരിരക്ഷയാകുന്നു എന്നാണ് പ്രബന്ധം ചൂണ്ടിക്കാട്ടുന്നത്. പ്രമേഹം നിയന്ത്രണത്തിലാക്കാനും വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് സാധ്യമാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കാനാണേ്രത വെജിറ്റേറിയന്‍ ഡയറ്റ് ഏറെ സഹായകമാകുന്നത്. ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും വെജിറ്റേറിയന്‍ ഡയറ്റ് സഹായകമാണ്. ധാരാളം പച്ചക്കറികളും പഴങ്ങളും അടങ്ങിയതാണ് വെജിറ്റേറിയന്‍ ഡയറ്റ് എന്നതിനാലാണ് ഇത് ചര്‍മ്മത്തിനും ഗുണകരമാകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...