എറണാകുളത്ത് പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ കാണാതായതായി ഭാര്യ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാചക ജോലി ചെയ്തിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ കാണാതായതായി ഭാര്യ പരാതി നൽകി. എറണാകുളം നോർത്ത് എസ്‌ആർഎം റോഡിലെ ഹോട്ടലിൽ കുക്കായി ജോലി ചെയ്തിരുന്ന സിലിഗുരി സ്വദേശി ഇന്ദ്രാസ് റോയ് (40) മാർച്ച് ഒന്ന് മുതൽ കാണാതായെന്നാണ് ഭാര്യ പാപ്പിയ എറണാകുളം നോർത്ത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. രക്തസമ്മർദത്തെ തുടർന്ന് പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ഇയാൾ വീടുവിട്ടിറങ്ങിയത്. എന്നാൽ ഇന്ദ്രാസ് ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.

അഞ്ചു വർഷമായി ഭാര്യയോടൊപ്പം എറണാകുളം നോർത്തിന് സമീപം സെമിത്തേരി മുക്കിന് സമീപമാണ് ഇന്ദ്രാസ് റോയ് താമസിച്ചിരുന്നത്. കാണാതായ ദിവസം ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിച്ച് ഇയാൾ പണം പിൻവലിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെത്തിയിട്ടില്ലെന്നും ബന്ധുക്കൾക്കും വിവരം ലഭിച്ചിട്ടില്ലെന്നും ഭാര്യ പറഞ്ഞു. പതിമൂന്നുകാരനായ മകൻ സിലിഗുരിയിൽ ബന്ധുക്കൾക്കൊപ്പം താമസിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...