കേരളത്തില്‍ ബിജെപി – സിപിഐഎം ഡീല്‍ ഉണ്ടെന്നത് വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തില്‍ ബിജെപി – സിപിഐഎം ഡീല്‍ ഉണ്ടെന്നത് വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. അത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും എല്‍ഡിഎഫും ബിജെപിയും ഇരട്ടകള്‍ ആണെന്ന് വ്യക്തമാണെന്നും പവന്‍ ഖേര പറഞ്ഞു. യഥാര്‍ത്ഥ എ ടീം ബിജെപി മാത്രമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെക്കുറിച്ചും പവന്‍ ഖേര പ്രതികരിച്ചു. പ്രധാനമന്ത്രി പറഞ്ഞ എ എന്നതിന് അര്‍ത്ഥം ആബ്സന്‍റ് എന്നാണെന്നും കേരളത്തില്‍ തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ബിജെപി ആബ്സന്‍റ് ആയിരിക്കുമെന്നുമാണ് പവന്‍ ഖേര പറഞ്ഞത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഉടന്‍ തന്നെ നടപടിയെടുത്തെന്നും അയാളിപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണെന്നും പവന്‍ ഖേര പറഞ്ഞു. ആരോപണം നേരിട്ടവരെ ബിജെപി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന് ആവശ്യമുളളപ്പോള്‍ എത്താത്ത പ്രധാനമന്ത്രി അപമാനിക്കാനായി എത്തുകയാണെന്നും അദ്ദേഹം കേരളത്തില്‍ എത്തുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നും പവന്‍ ഖേര പറഞ്ഞു. വരാതിരുന്നാല്‍ ഇന്ധന ലാഭം എങ്കിലും ഉണ്ടാകുമെന്നും ഖേര പരിഹസിച്ചു.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഉടന്‍ തന്നെ നടപടിയെടുത്തെന്നും അയാളിപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണെന്നും പവന്‍ ഖേര പറഞ്ഞു. ആരോപണം നേരിട്ടവരെ ബിജെപി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന് ആവശ്യമുളളപ്പോള്‍ എത്താത്ത പ്രധാനമന്ത്രി അപമാനിക്കാനായി എത്തുകയാണെന്നും അദ്ദേഹം കേരളത്തില്‍ എത്തുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നും പവന്‍ ഖേര പറഞ്ഞു. വരാതിരുന്നാല്‍ ഇന്ധന ലാഭം എങ്കിലും ഉണ്ടാകുമെന്നും ഖേര പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...