കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേബ് ദാസ് ഗുപ്ത(77) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. ബുധനാഴ്ച ഡയാലിസിസ് നടത്തിയെങ്കിലും അന്ത്യം സംഭവിക്കുയായിരുന്നു.
ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങള്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നേടി. 1988-ലും 1994-ലും ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. സ്പെയിന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്മെന്‍റും ലഭിച്ചു.
ബാഗ് ബഹാദൂര്‍ (1989), ചരച്ചാര്‍ (1993), ലാല്‍ ദര്‍ജ (1997), മോണ്ടോ മേയര്‍ ഉപാഖ്യാന്‍ (2002), കല്‍പുരുഷ് (2008) എന്നിവക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ഉത്തര, സ്വപ്നേര്‍ ദിന്‍, ദൂരത്വ (1978), തഹാദര്‍ കഥ (1993) എന്നിവക്ക് മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും നേടി.
ഗോവിര്‍ അരാലി, കോഫിന്‍ കിംബ സ്യൂട്ട്കേസ്, ഹിംജോഗ്, റ്റാറ്റ കഹിനി, റോബോട്ടര്‍ ഗാന്‍, ശ്രേഷ്ഠ കബിത, ഭോംബോലര്‍ അചാര്യ കഹിനി ഓ അനന്യ കബിത തുടങ്ങി നിരവധി കവിതാ സമാഹാരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എക്കാലത്തും ഇടതുപക്ഷ സഹയാത്രികനായിരുന്നു അദ്ദേഹം. 1944 ഫെബ്രുവരിയില്‍ പുരുളിയയിലാണ് ജനിച്ചത്.