കൊച്ചി : ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ സംഘത്തിലെ 19 പേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍. ഇന്ന് രാവിലെ 9 മണിക്ക് എറണാകുളത്തെത്തിയ ബാംഗ്ലൂര്‍ -തിരുവനന്തപുരം പ്രത്യേക ട്രെയിനില്‍ എറണാകുളത്ത് ഇറങ്ങിയ 267 യാത്രക്കാരിലെ 19 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. 137 പുരുഷന്‍മാരും 130 സ്ത്രീകളുമാണ് എറണാകുളത്ത് ഇറങ്ങിയത്.
രോഗലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരെ വിവിധ ആശുപത്രികളില്‍ ചികിത്സക്കായി അയച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് – 6, മുവ്വാറ്റുപുഴ ജനറല്‍ ആശുപത്രി – 6, കോട്ടയം മെഡിക്കല്‍ കോളേജ് – 2, ആലപ്പുഴ മെഡിക്കല്‍ കോളേജ് – 3, തൊടുപുഴ ജനറല്‍ ആശുപത്രി – 2. യാത്രക്കാരില്‍ 248 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ജില്ല തിരിച്ചുള്ള കണക്ക്:
ആലപ്പുഴ – 64, എറണാകുളം- 165, ഇടുക്കി – 22, കണ്ണൂര്‍ – 1, കോട്ടയം – 5, തൃശ്ശൂര്‍ – 2, മറ്റ് സംസ്ഥാനങ്ങള്‍ – 8
എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേരില്‍ 90 പേര്‍ പുരുഷന്‍മാരും 75 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 153 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.