ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ സംഘത്തിലെ 19 പേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ സംഘത്തിലെ 19 പേര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍. ഇന്ന് രാവിലെ 9 മണിക്ക് എറണാകുളത്തെത്തിയ ബാംഗ്ലൂര്‍ -തിരുവനന്തപുരം പ്രത്യേക ട്രെയിനില്‍ എറണാകുളത്ത് ഇറങ്ങിയ 267 യാത്രക്കാരിലെ 19 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. 137 പുരുഷന്‍മാരും 130 സ്ത്രീകളുമാണ് എറണാകുളത്ത് ഇറങ്ങിയത്.

രോഗലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരെ വിവിധ ആശുപത്രികളില്‍ ചികിത്സക്കായി അയച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് – 6, മുവ്വാറ്റുപുഴ ജനറല്‍ ആശുപത്രി – 6, കോട്ടയം മെഡിക്കല്‍ കോളേജ് – 2, ആലപ്പുഴ മെഡിക്കല്‍ കോളേജ് – 3, തൊടുപുഴ ജനറല്‍ ആശുപത്രി – 2. യാത്രക്കാരില്‍ 248 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ജില്ല തിരിച്ചുള്ള കണക്ക്:
ആലപ്പുഴ – 64, എറണാകുളം- 165, ഇടുക്കി – 22, കണ്ണൂര്‍ – 1, കോട്ടയം – 5, തൃശ്ശൂര്‍ – 2, മറ്റ് സംസ്ഥാനങ്ങള്‍ – 8

എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേരില്‍ 90 പേര്‍ പുരുഷന്‍മാരും 75 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 153 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...