എൻജിൻ തകരാർ; ബംഗളൂരുവിൽ നിന്ന് പട്നയിലേക്ക് പോയ വിമാനം അടിയന്തരമായി നിലത്തിറക്കി

For full experience, Download our mobile application:
Get it on Google Play

നാഗ്പൂർ: 139 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് പട്നയിലേക്ക് പോയ ഗോ എയർ വിമാനം നാഗ്പൂരിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്‍റെ എൻജിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്.11.15 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഗോ എയർ ജി 8 – 873 വിമാനമാണ് ബംഗളൂരുവിൽനിന്ന് പട്നയിലേക്ക് പറന്നത്. എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് നാഗ്പൂർ വഴി തിരിച്ചുവിട്ടു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ച ക്യാപ്റ്റൻ വിമാനം സുരക്ഷിതമായി നാഗ്പൂർ വിമാനത്താവളത്തിൽ ഇറക്കി. എല്ലാ യാത്രക്കാർക്കും ആവശ്യമായ സഹായങ്ങൾ ചെയ്തതായി ഗോ എയർ അറിയിച്ചു. വൈകുന്നേരം 4.45 ന് യാത്രക്കാർക്കായി പ്രത്യേക വിമാന സർവിസ് ക്രമീകരിച്ചു. എൻജിനീയറിങ് സംഘം വിമാനം പരിശോധിച്ചുവരികയാണെന്നും ഗോ എയർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...