ബോംബ് പരാമര്‍ശം ; മഹാരാഷ്ട്ര താനെ സ്വദേശിയായ 47 കാരനെതിരെ കേസെടുത്ത് ബെംഗളൂരു പോ ലീസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബോംബ് പരാമര്‍ശത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ 47 കാരനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധനക്കിടെ ബോംബ് എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു കേസ്. താനെക്കാരനായ എഞ്ചിനിയ സഞ്ജയ് പൈക്കെതിരെയാണ് ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരിൽ നടപടി എടുത്തത്. മാർച്ച് 28-നായിരുന്നു പരിശോധനയ്ക്കിടെ സംഭവങ്ങൾ അരങ്ങേറിയത്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രിസ്കിങ് നടത്തുന്നതിനിടെ ആയിരുന്നു ഇയാൾ ദാ ഇനിയും പരിശോധിക്കൂ എന്റെ ബാഗിൽ ബോംബുണ്ട്’ എന്ന് ദേഷ്യത്തോടെ പറഞ്ഞത്. പിന്നാലെ ജീവനക്കാർ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

പൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. കോടതി അനുമതി ലഭിച്ചതിന് ശേഷം എയർലൈൻ സ്റ്റാഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 5 ന് സഞ്ജയ് പൈക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ തന്റെ ബാഗ് മൂന്നാമതും പരിശോധിക്കാൻ ഒരുങ്ങിയപ്പോഴായിരുന്നു, അതിനുള്ളിൽ ബോംബുണ്ടെന്ന് പൈ അവരോട് പറഞ്ഞത്. പല തലത്തിലുള്ള പരിശോധനകളാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പൈ കെഐഎ പോലീസിന് മൊഴി നൽകിയതായാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...