ബംഗളുരു കൂട്ടബലാത്സംഗം കേസിലെ പ്രധാന പ്രതിയെ പോലീസ് വെടിവെച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

ബംഗളുരു: ബംഗ്ലാദേശില്‍ നിന്ന്​ മനുഷ്യകടത്തു സംഘങ്ങള്‍ കൊണ്ടുവന്ന​ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക്​ പോലീസി​ന്റെ ​വെടിയേറ്റു. അറസ്​റ്റു ചെയ്യാനെത്തിയപ്പോള്‍ പ്രതി ആക്രമിക്കാന്‍ ശ്രമിക്കുകയും മറ്റു മാര്‍ഗങ്ങളില്ലാ​തെ വെടിവെച്ചിടുകയുമായിരുന്നെന്ന്​ പോലീസ്​ പറഞ്ഞു. അറസ്​റ്റ്​ ചെയ്​ത ഇയാളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതേ കേസിലെ മറ്റു രണ്ട്​ പ്രതികള്‍ക്കും നേരത്തെ പോലീസി​ന്റെ  വെടിയേറ്റിരുന്നു. ഇവരും രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ്​ പോലീസ്​ പറയുന്നത്​. ഇതുവരെ പത്തു പേരാണ്​ ഈ  കേസില്‍ അറസ്​റ്റിലായത്​. ഷഹബാസ്​ എന്നയാളെയാണ്​ അവസാനമായി അറസ്​റ്റ്​ ചെയ്​തത്​. പോലീസ്​ സംഘം ഇയാ​ളെ കസ്റ്റഡിയിലെടുക്കാനായി എത്തിയപ്പോള്‍ കത്തി ഉപയോഗിച്ച്‌​ ആക്രമിക്കാനും രക്ഷപെടാനും ശ്രമിക്കുകയായിരുന്നു. കാലിലാണ്​ ഇയാള്‍ക്ക്​ വെടിയേറ്റത്​.

ബംഗ്ലാദേശ്​, അസം, പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ വേരുകളുള്ള മനുഷ്യകടത്ത്​ സംഘം ബംഗ്ലാദേശില്‍ നിന്നെത്തിച്ച 22 കാരിയാണ്​ കൂട്ടബലാത്സംഗത്തിനിരയായത്​. മൂന്നുവര്‍ഷം മുമ്പാണ്​ ഇവര്‍ ബംഗ്ലാദേശില്‍ നിന്നെത്തുന്നത്​. ശേഷം യുവതിയെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക്​ പ്രേരിപ്പിക്കുകയായിരുന്നു. സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന്​ വനിതയടക്കമുള്ള ആറംഗ സംഘമാണ്​ ഈ യുവതിയെ ക്രൂരമായി പിഡിപ്പിച്ചത്​. ശേഷം കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...