@ 08:50 pm – അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ് നടത്തിയ കേസിലെ മൂന്നാം പ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ഇന്ന് രാത്രി 8.50-നാണ് ബംഗളുരുവില്‍ നിന്ന് രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തിച്ചത്.

ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായ രവി പൂജാരിയെ ഈ മാസം എട്ട് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാലരയോടെയാണ് രവി പൂജാരിയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങിയത്. പിന്നീട് ബംഗളൂരു പോലിസിന്റെ സുരക്ഷാ അകമ്പടിയോടെ 5.30ന് വിമാനത്താവളത്തിലെത്തിച്ചു. 7.45ന് അവിടെ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. ബംഗളുരു ക്രൈം ബ്രാഞ്ചും സംഘത്തോടൊപ്പമുണ്ട്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിക്കുന്ന ഇയാളെ മുതിര്‍ന്ന  ഉദ്യോസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും.

2018 ഡിസംബര്‍ 15-നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. ഇരുചക്ര വാഹനത്തില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. രക്ഷപെടും വഴി രവി പൂജാരിയെന്ന് എഴുതിയ ഒരു കുറിപ്പും ഇവിടെ ഉപേക്ഷിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്രമണത്തിനു പിന്നില്‍ രവി പൂജാരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വെടിവെപ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുന്‍പ് ലീനയെ വിളിച്ച്‌ രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. തന്റെ അറിവോടെയാണ് വെടിവെപ്പ്  നടന്നതെന്ന വിവരം ബംഗളുരുവില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ രവി പൂജാരി സമ്മതിച്ചതായാണ് സൂചന. ലീനയെ വിളിച്ചതും ചാനലിലേക്ക് വിളിച്ചതും രവി പൂജാരി തന്നെയാണോയെന്ന് പരിശോധിക്കാന്‍ ഇയാളുടെ ശബ്ദ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...