ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒഴിവാക്കി. ബംഗ്ലാദേശ് സ്ഥാപകന്‍ ശെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാമത് ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിന് നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. മാര്‍ച്ച് 17 ന് ധാക്കയിലെ നാഷനല്‍ പരേഡ് ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘മുജീബ് ഇയര്‍’ ആഘോഷ പരിപാടികള്‍ക്കാണ് ധാക്കയില്‍ തുടക്കമാവുക.
ബംഗ്ലാദേശിലും മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തല്‍ ‘മുജീബ് ഇയര്‍’ ഉദ്ഘാടന ചടങ്ങ് മാറ്റിവെക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയില്‍ 41പേര്‍ക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പുറത്തുവിടുന്നത്.
രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് സന്ദര്‍ശനം ഒഴിവാക്കി നരേന്ദ്രമോദി
RECENT NEWS
Advertisment