രാജ്യത്ത്​ കൊറോണ വൈറസ്​ ബാധ പടരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ്​ സന്ദര്‍ശനം ഒഴിവാക്കി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത്​ കൊറോണ വൈറസ്​ ബാധ പടരുന്ന സാഹചര്യത്തില്‍  ബംഗ്ലാദേശ്​ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒഴിവാക്കി. ബംഗ്ലാദേശ്​ സ്ഥാപകന്‍ ശെയ്​ഖ്​ മുജീബുര്‍ റഹ്​മാ​​ന്റെ  100ാമത്​ ജന്മവാര്‍ഷികാഘോഷത്തില്‍ പ​ങ്കെടുക്കുന്നതിന്​ നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. മാര്‍ച്ച്‌​ 17 ന്​ ധാക്കയിലെ നാഷനല്‍ പരേഡ്​ ഗ്രൗണ്ടിലാണ്​ ഉദ്​ഘാടന ചടങ്ങുകള്‍ നടക്കുക. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘മുജീബ്​ ഇയര്‍’ ആഘോഷ പരിപാടികള്‍ക്കാണ്​ ധാക്കയില്‍ തുടക്കമാവുക.

ബംഗ്ലാദേശിലും മൂന്ന്​ പേര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിട്ടുണ്ട്​. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കാണ്​ വൈറസ്​ ബാധയുണ്ടായിരിക്കുന്നത്​. ഈ സാഹചര്യത്തല്‍ ‘മുജീബ്​ ഇയര്‍’ ഉദ്​ഘാടന ചടങ്ങ്​ മാറ്റിവെക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയില്‍ 41പേര്‍ക്കാണ്​ കോവിഡ്​ 19 ബാധ സ്ഥിരീകരിച്ചത്​. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയ ശേഷമാണ്​ പുറത്തുവിടുന്നത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...