കേരള സര്‍ക്കാര്‍ അനുമതി നല്‍കിയില്ല ; ബെംഗളൂരു-കേരളം പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: നവരാത്രി, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ക്ക് കേരളം അനുമതി നല്‍കാതിരുന്നതോടെ റദ്ദാക്കി. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെ യശ്വന്ത്പുര-കണ്ണൂര്‍, കന്യാകുമാരി-ബെംഗളൂരു (ഐലന്‍ഡ് എക്സ്പ്രസ്) ട്രെയിനുകളാണ് റെയില്‍വെ ഇറക്കിയ ആദ്യ പട്ടികയിലുണ്ടായിരുന്നത്.

ട്രെയിന്‍ സര്‍വ്വീസിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതോടെ അന്തിമ പട്ടികയില്‍ ബെംഗളൂരുവില്‍ നിന്നുള്ള രണ്ടു ട്രെയിനുകളും ഉള്‍പ്പെട്ടിട്ടില്ല. കൊറോണ കാലഘട്ടമായതിനാല്‍ അതാതു സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സര്‍വ്വീസിന് സാധിക്കില്ലെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥരുടെ വിശദീകരണം.

കേരളത്തിലേക്കുള്ള സര്‍വ്വീസിന് റെയില്‍വെ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നെങ്കിലും കേരള സര്‍ക്കാരിന്റെ നിലപാട് വിലങ്ങുതടിയായി. ഓണത്തിനുള്‍പ്പെടെ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ആവശ്യം ബെംഗളൂരു മലയാളികള്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും കേരളം അനുമതി നല്‍കിയിരുന്നില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...