ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അസമില്‍ പോലിസ് സൂപ്രണ്ട് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അസമില്‍ പോലിസ് സൂപ്രണ്ട് അറസ്റ്റില്‍. ബാര്‍പേട്ട ഫോറിനേഴ്‌സ് റീജിനല്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ എസ് പിയായ കുമാര്‍ സഞ്ജിത്ത് കൃഷ്ണയെയാണ് സംസ്ഥാന സിഐഡി വിഭാഗം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇന്ന് കൃഷ്ണയെ കോടതിയില്‍ ഹാജരാക്കും. അസം ചീഫ് സെക്രട്ടറി കുമാര്‍ സഞ്ജയ് കൃഷ്ണയുടെ സഹോദരനാണ് അറസ്റ്റിലായ കൃഷ്ണ.

ആറ് മാസത്തിനുളളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ഏറ്റവും വിവാദമായ കേസുകളിലൊന്നാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച. ഈ കേസില്‍ അറസ്റ്റിലാവുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കരിംഗഞ്ജ് ജില്ലയില്‍ കൃഷ്ണ എസ് പിയായിരിക്കെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് ചോദ്യപേപ്പര്‍ മറ്റ് പ്രതികള്‍ക്ക് കൈമാറിയതെന്നാണ് വിവരം. കേസില്‍ ഉള്‍പ്പെട്ട ചില പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഈ അടുത്താണ് കൃഷ്ണ കരിംഗഞ്ജ് ജില്ലയില്‍ നിന്ന് ബാര്‍പേട്ടയിലേക്ക് സ്ഥലം മാറിവന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...