ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

ടെൽ അവിവ് : ഇസ്രയേലിൽ ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ. യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം (യുടിജെ) പാർട്ടിയുടെ ആറ് അംഗങ്ങളാണ് രാജിക്കത്ത് നൽകിയത്. മതവിദ്യാർത്ഥികൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവ് നൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെയാണിത്. നിർബന്ധിത സൈനിക സേവനത്തിൽ നൽകിയിരുന്ന ഇളവ് അവസാനിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച കരട് സൈനിക നയത്തിൽ പ്രതിഷേധിച്ചാണ് ഏഴ് അംഗങ്ങളിൽ ആറ് പേരും രാജിക്കത്ത് നൽകിയത്.

മറ്റൊരു തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസും സർക്കാർ തിരുത്തിയില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിൽ നെതന്യാഹു സർക്കാരിനുള്ള പിന്തുണ നഷ്ടമാകും. 48 മണിക്കൂർ സമയമാണ് ഈ പാർട്ടികൾ തീരുമാനം പുനപരിശോധിക്കാൻ നെതന്യാഹുവിന് നൽകിയിരിക്കുന്നത്. മത വിദ്യാർഥികൾക്ക് ഇതുവരെ നൽകിയിരുന്ന ഇളവ് പുനപരിശോധിക്കാൻ നേരത്തെ ഇസ്രയേൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നെതന്യാഹുവിന്റെ പാർട്ടിയും എല്ലാ ഇസ്രയേലികൾക്കും നിർബന്ധ സൈനിക സേവനം വേണമെന്ന നിലപാടിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...