Sunday, May 5, 2024 11:24 pm

തൃക്കാക്കരയിലെ പ്രധാന വിഷയം സില്‍വര്‍ലൈന്‍ തന്നെ ; കോണ്‍ഗ്രസ് നിലപാട് പറഞ്ഞ് ബെന്നി ബഹനാന്‍

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ബെന്നി ബഹനാന്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് ബെന്നി ബഹനാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നാളെ കോണ്‍ഗ്രസ് ചര്‍ച്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.  എന്നാല്‍ സില്‍വര്‍ലൈന്‍ വിഷയം തങ്ങള്‍ക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ വലിയ സ്വീകാര്യതയുണ്ടെന്നും തൃക്കാക്കര ഇത്തവണ ചരിത്രം തിരുത്തുമെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് തൃക്കാക്കര എന്ന് പറയുന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണെന്നാണ് സ്വരാജിന്റെ നിലപാട്. ഓരോ സമയത്തേയും ഓരോ പ്രദേശത്തേയും രാഷ്ട്രീയ സാഹചര്യങ്ങളാണ് നിര്‍ണായകം. വികസനത്തിനാകും തൃക്കാക്കര വോട്ടുചെയ്യുക. കെ റെയിലന്റെ വലിയ ഗുണഭോക്താക്കളാണ് തൃക്കാക്കരക്കാര്‍.

കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും തൃക്കാക്കരയില്‍ നിന്ന് ഇതുവരെ അപസ്വരങ്ങള്‍ ഉയര്‍ന്നിട്ടില്ല. തൃക്കാക്കര വികസനത്തിനൊപ്പമാണ്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് സജ്ജരാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. മെയ് 31നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാക്കളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ, തടിച്ചുകൂടിയത് 1500ഓളം പേർ

0
ഷിലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേരെ മേഘാലയയിൽ നാട്ടുകാർ...

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം : നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട....

കെപിസിസി അധ്യക്ഷനായി സുധാകരൻ തിരികെയെത്തുന്നു ; ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കും

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച...