ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ബോംബെ : ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍.
ആശുപത്രിയില്‍ നിന്നുള്ള മിഥുന്‍ ചക്രവര്‍ത്തിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത് വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചതെന്ന് മകന്‍ മിമോ ചക്രവര്‍ത്തി സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്നുള്ള 71 കാരനായ താരത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത്.

പിതാവ് സുഖമായിരിക്കുന്നുവെന്നും വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായാണ് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മിമോ പറഞ്ഞു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ താരം സുഖം പ്രാപിച്ചു വരികയാണെന്നും മകന്‍ വിശദീകരിച്ചു. മിഥുന്‍ ചക്രവര്‍ത്തിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാവ് സഞ്ജയ് സിങ്, ബിജെപി ദേശീയ സെക്രട്ടറി ഡോ. അനുപം ഹസ്‌റ എന്നിവര്‍ പ്രതികരിച്ചിരുന്നു.

‘വേഗം സുഖം പ്രാപിക്കൂ മിഥുന്‍ ദാ…അസുഖത്തില്‍ നിന്ന് വേഗം മുക്തി ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു,’ മിഥുന്‍ ചക്രവര്‍ത്തിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അനുപം ഹസ്‌റ ട്വിറ്ററില്‍ കുറിച്ചു. വിവേക് അഗ്നിഹോത്രിയുടെ ‘ദ് കശ്‌മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ‘ഹുനര്‍ബാസ്-ദേശ്‌ കി ഷാന്‍’ എന്ന റിയാലിറ്റി ഷോയിലും മിഥുന്‍ ചക്രവര്‍ത്തി ഭാഗമായിരുന്നു. ഫെബ്രുവരിയില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌ത സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരിസായ ‘ബെസ്റ്റ് സെല്ലര്‍’ -ലൂടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...