തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ പരിഹസിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. കഴിഞ്ഞ ദിവസം കൂത്തുപറമ്പില്‍ നടത്തിയ പ്രസംഗത്തില്‍ ബെന്യാമിന്‍ ഉള്‍പ്പെടെയുള്ളവരെ ഷാജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയത്. പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലപഠങ്ങള്‍ എന്ന പോസ്റ്റിലൂടെയാണ് ഷാജിയെ ബെന്യാമിന്‍ പരിഹസിക്കുന്നത്.
അനധികൃത സ്വത്തു സമ്പാദന കേസിൽ അന്വേഷണം വന്നപ്പോൾ തന്‍റെ വരുമാനം ഇഞ്ചി കൃഷിയിൽ നിന്നു ലഭിച്ചതാണെന്ന് നേരത്തെ ഷാജി പറഞ്ഞിരുന്നു. ആടുജീവിതം എഴുതിയ ബെന്യാമിൻ ഇപ്പോൾ ജീവിച്ചുതീർക്കുന്നത് കഴുതയുടെ ജീവിതമാണെന്നായിരുന്നു കെ.എം ഷാജിയുടെ വിമർശനം.