ജല ടൂറിസത്തിന്റെ വിസ്മയ കാഴ്ചകളുമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്നാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ജല ടൂറിസത്തിന്റെ വിസ്മയ കാഴ്ചകളുമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്നാരംഭിക്കും. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി, ജലോത്സവത്തിന്റെ ഉദ്ഘാടനം വൈകീട്ട് ഓണ്‍ലൈനായാണ് നിര്‍വഹിക്കുക. വിവിധങ്ങളായ പരിപാടികള്‍, 4 ദിവസത്തെ ജലമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഉരുപ്പെരുമയില്‍ ലോകമറിഞ്ഞ നാടിന് ഉത്സവാന്തരീക്ഷം പകരാന്‍ ബേപ്പൂര്‍ ഒരുങ്ങി. ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മുന്‍നിര്‍ത്തി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവലിനാണ് ബേപ്പൂര്‍ വേദിയാകുന്നത്.

ബേപ്പൂരിന്റെ പെരുമയും ചരിത്രവും പൈതൃകവും വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളുമായി സഹകരിച്ചാണ് വാട്ടര്‍ ഫെസ്റ്റ്. വൈകീട്ട് 6ന് ബേപ്പൂര്‍ ബീച്ചില്‍ മഹാനടന്‍ മമ്മൂട്ടി ഓണ്‍ലൈനായി ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാവും. ജല ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനൊപ്പം, സാഹസിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കലും മേളയുടെ പ്രധാന ലക്ഷ്യമാണ്.

ജല കായികമത്സരങ്ങളായ കയാക്കിങ്, സ്റ്റാന്‍ഡപ്പ് പെഡലിംഗ്, ബാംബു റാഫ്റ്റിംഗ് മുതല്‍ തദ്ദേശവാസികള്‍ക്കായി ചൂണ്ടയിടല്‍, വലവീശല്‍, നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന- സമാപന ദിവസങ്ങളില്‍ ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ ടീം, അഭ്യാസ പ്രകടനങ്ങളുടെ വിസ്മയ കാഴ്ചയൊരുക്കും. മലബാര്‍ രുചി വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍, ഫ്‌ളീ മാര്‍ക്കറ്റ് എന്നിവയും ജലമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...