കോഴിക്കോട് : കോഴിക്കോട് ബേപ്പൂരിൽ ബോട്ടിൽ നിന്ന് വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരണത്തിന് കീഴടങ്ങി. പശ്ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസ് ആണ് മരിച്ചത്. സംഭവത്തിൽ മറ്റൊരു പശ്ചിമ ബംഗാൾ സ്വദേശിയായ ദിലീപ് സുർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഹാർബറിൽ മീൻ ശേഖരിക്കുന്ന സ്റ്റോർ റൂമിൽ ഇറങ്ങിയ ഇരുവർക്കും പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മത്സ്യങ്ങൾ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിൽ തിങ്ങിനിറഞ്ഞ വിഷവാതകം ശ്വസിച്ചതാണ് ഇരുവരും മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























