മാറികൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി കൂടുന്ന അവസ്ഥയാണിത്. കൃത്യമായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദ്രോഗം പോലുള്ള മാരക രോഗങ്ങളിലേക്ക് നയിക്കാൻ ഇത് കാരണമാകും. പ്രമേഹ രോഗികൾ എപ്പോഴും കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു വ്യക്തി രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ദിവസം മുഴുവൻ അവന്റെ ഊർജ്ജത്തെയും ഉന്മേഷത്തെയും നില നിര്‍ത്തുന്നത്. കാരണം ശരീരത്തിൽ ഊർജം ഉൽപ്പാദിപ്പിക്കുന്നത് ഗ്ലൂക്കോസിന്റെ ഉൽപാദനത്തിലൂടെയാണ്. പ്രമേഹമുള്ളയാൾ രാവിലെ കഴിക്കുന്ന ഭക്ഷണം ഒരു കാരണവശാലും പഞ്ചസാര വർദ്ധിപ്പിക്കരുത്. ഇതിനായി നല്ല ഭക്ഷണക്രമം പാലിക്കണം. പ്രമേഹമുള്ളവർ സമീകൃതാഹാരം പാലിക്കണം. പ്രഭാതഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉണ്ടായിരിക്കണം. ഇതിനർത്ഥം ശരീരത്തിന് നല്ല അളവിൽ പ്രോട്ടീനും കാർബോ ഹൈഡ്രേറ്റും നൽകുക എന്നതാണ്.
ഓട്സ്
മിക്ക ആളുകളും പ്രഭാത ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്താറുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ഏറെ മികച്ചതാണെന്ന് തന്നെ പറയാം. ഓട്സിൽ അടങ്ങിയിരിക്കുന്ന അലിയുന്ന നാരായ ബീറ്റാ ഗ്ലൂക്കൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ഇൻസുലിൻ പ്രവർത്തനം കൂട്ടുകയും ചെയ്യും. നാരുകൾ കൂടുതൽ ഉള്ള ഓട്സ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓട്സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡ്ഡലിയും ദോശയുമൊക്കെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മാത്രമല്ല, ഓട്സ് അധികം നേരം പാചകം ചെയ്യാൻ പാടില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നുണ്ട്.
തിന
ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് തിന. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ തിന പ്രമേഹമുള്ളവർക്ക് ഏറെ മികച്ചതാണ്. അരി, ഗോതമ്പ് എന്നിവയെക്കാൾ പോഷകങ്ങൾ തിനയിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ പുറം തൊലി നീക്കം ചെയ്ത ശേഷം നന്നായി പൊടിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ദോശയ്ക്കും ഇഡ്ഡലിക്കും അരയ്ക്കുന്ന മാവിൽ തിനയും ചേർത്ത് അരച്ച് എടുത്തും ഉപയോഗിക്കാം. ഇത് പ്രമേഹ രോഗികൾക്ക് ഒരു മികച്ച പ്രഭാത ഭക്ഷണമാണ്.
മുളപ്പിച്ച പയർ
മുളപ്പിച്ച പയർ വർഗങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. മുളപ്പിച്ച ബീൻസ് പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ്. ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് മികച്ചതാണ്. വേണമെങ്കിൽ, ചെറിയ അളവിൽ കുക്കുമ്പർ, തക്കാളി, നാരങ്ങ നീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കഴിക്കാം. പ്രമേഹരോഗികൾക്കുള്ള ആരോഗ്യകരമായ പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് ഇത്. പയർ വർഗങ്ങൾ പോഷകഗുണങ്ങളാൽ സമ്പന്നമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033