കൊല്ലം കടയ്ക്കലിൽ ലഹരിക്കടത്ത് സംഘത്തിന്റെ ആക്രമണം ; എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തലക്കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കലിൽ ലഹരിക്കടത്ത് സംഘം പോലീസിനെ ആക്രമിച്ചു. എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തലക്കടിയേറ്റു. പ്രതികളെ പിന്നീട് സാഹസികമായി പൊലീസ് കീഴ്പ്പെടുത്തി.  ഇന്ന് പുലർച്ചെ നാലുമണിയ്ക്കാണ് കഞ്ചാവ് സംഘത്തെ പിടികൂടുന്നതിനിടെ കടയ്ക്കൽ എസ് ഐ ജോതിഷനും രണ്ട് പോലീസുകാർക്കും നേരെ അക്രമം ഉണ്ടാകുന്നത്. കടയ്ക്കൽ പാലക്കൽ സ്വദേശി ആനക്കുട്ടൻ എന്നറിയപ്പെടുന്ന സജുകുമാറിന്റെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടിയത്.

തുടർന്ന് സജുവിനെ ചോദ്യം ചെയ്തതിൽ നിന്നും കടക്കൽ ഇളമ്പഴന്നൂർ സ്വദേശി നിഫിന്റെ പക്കൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ നിഫിന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് നിഫിനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിടെയാണ് അക്രമം ഉണ്ടായത്. കൈ വിലങ്ങ് കൊണ്ട് നിഫിൻ, എസ് ഐ ജോതിഷിനെയും പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ കമ്പുമായി നിഫിന്റെ ഭാര്യയും പോലീസിനെ ആക്രമിച്ചു. എന്നാൽ ആക്രമണത്തിനിടയിൽ നിഫിനെ വളരെ സാഹസികമായി കടക്കൽ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.

ആക്രമണത്തിൽ എസ്‌ഐയ്ക്ക് തലയ്ക്കും പോലീസുകാരനായ അഭിലാഷിനു കണ്ണിനു മുറിവേറ്റു. സിവിൽ പോലീസ് ഓഫീസറായ സജിന് കൈക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാർ കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസുകാരെ മർദിച്ചതിന് ചടയമംഗലം ചടയമംഗലം പോലീസ് നിഫിനെതിരെയും നിഫിന്റെ ഭാര്യക്കെതിരെയും കേസെടുത്തു. ആക്രമിച്ചു പരിക്കേൽപ്പിക്കൽ, ഡ്യൂട്ടിതടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്ക് എതിരെ കേസെടുത്തത്. പോലീസ് പിടിയിലായ സജുകുമാർ ഒരു മാസം മുന്നേയാണ് കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...