സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാക്കളിൽ ഒന്നാണ്. വളരെ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ അവതരിപ്പിക്കുന്നതിൽ ബിഎസ്എൻഎല്ലിനെ വെല്ലാൻ ഇതുവരെ അധികമാരും ഉണ്ടായിട്ടില്ല. ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ബിഎസ്എൻഎല്ലിന്റെ മൊബൈൽ നെറ്റ് വർക്കിൽ നേരിടുന്നതുപോലുള്ള വേഗതയുടെ പ്രശ്നങ്ങളോ പരാതികളോ ബ്രോഡ്ബാൻഡ് വരിക്കാർക്ക് നേരിടേണ്ടിവരുന്നില്ല. ഭൂരിഭാഗം ഉപയോക്താക്കളും ഭാരത് ഫൈബർ സർവീസിൽ തൃപ്തരാണ്. മുടക്കുന്ന തുകയ്ക്ക് അനുസരിച്ച് വിവിധ വേഗതകളിൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്ക് ഡാറ്റ ലഭ്യമാകുന്നു. ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ നിരവധി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നതും ബിഎസ്എൻഎല്ലിന്റെ പ്രത്യേകതയാണ്.
സാധാരണക്കാർക്കും ബ്രോഡ്ബാൻഡ് സേവനങ്ങൾ ആസ്വദിക്കാൻ അനുയോജ്യമായ നിരവധി പ്ലാനുകൾ ഇതിനകം ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. അതിൽ പ്രതിമാസം 500 രൂപയിൽ താഴെ നിരക്കിലുള്ള പ്ലാനുകൾ പോലും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. 500 രൂപയിൽ താഴെ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ അന്വേഷിക്കുന്നവർക്ക് 4 ഓപ്ഷനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.
എയർടെലും ജിയോയും ബിഎസ്എൻഎൽ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാൻഡ് ബാക്കപ് പ്ലാനുകൾ നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനുകളുടെ നിരക്ക് കുറയുന്നതിന് അനുസരിച്ച് ലഭിക്കുന്ന ഡാറ്റയുടെ വേഗതയും ആനുകൂല്യങ്ങളും കുറയുന്നു. കൂടാതെ പ്രാഥമിക കണ്കഷനായി ബാക്കപ് പ്ലാനുകളെ ആശ്രയിച്ച് മുന്നോട്ട് പോകാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ ബിഎസ്എൻഎൽ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള 4 പ്ലാനുകൾ പരിചയപ്പെടാം.
329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ: ബിഎസ്എൻഎല്ലിൽനിന്നുള്ള ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ ആണിത്. 20 Mbps വേഗതയിൽ പ്രതിമാസം 1ടിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 Mbps ആയി കുറയും. ഈ പ്ലാനിനൊപ്പം ഒരു ഫിക്സഡ്-ലൈൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കണക്ഷനും ബിഎസ്എൻഎൽ നൽകുന്നു. 399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: റൂറൽ ഏരിയയിലുള്ള ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന പ്ലാനാണിത്. 30 Mbps വേഗതയും 1TB വരെ പ്രതിമാസ ഡാറ്റയുമാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 Mbps ആയി കുറയും. ഈ പ്ലാനിനൊപ്പവും സൗജന്യ ഫിക്സഡ്-ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ ലഭിക്കും.
449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 30 Mbps വേഗതയും 3.3TB പ്രതിമാസ ഡാറ്റയും ലഭിക്കും. നിശ്ചിത ഡാറ്റ പരിധിക്ക് ശേഷം വേഗത 4 Mbps ആയി കുറയും. ഈ പ്ലാനിനൊപ്പവും ഉപയോക്താക്കൾക്ക് സൗജന്യ ഫിക്സഡ്-ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യം ലഭിക്കും.
499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 500 രൂപയിൽ താഴെ നിരക്കിൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും കൂടിയ വേഗത ലഭിക്കുന്ന പ്ലാൻ ഇതാണെന്ന് പറയാം. 40 Mbps വേഗതയും പ്രതിമാസം 3.3TB ഡാറ്റയും ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പവും സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനുണ്ട്.
നികുതി കൂടാതെയുള്ള നിരക്കുകളാണ് ഇവയെല്ലാം. കൂടാതെ ഈ പ്ലാനുകളിലെ വോയ്‌സ് കോളിംഗിനുള്ള ലാൻഡ്‌ലൈൻ ഉപകരണം ഉപഭോക്താവ് പ്രത്യേകം വാങ്ങേണ്ടിവരും. അതേസമയം ഇതിൽ പറഞ്ഞ 449 രൂപ, 499 രൂപ പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് 10 ദിവസത്തേക്ക് 100 Mbps വേഗതയിൽ ഡാറ്റ സൗകര്യം ആസ്വദിക്കാനുള്ള അവസരം ഇപ്പോഴുണ്ട്.
സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ബിഎസ്എൻഎൽ പ്രഖ്യാപിച്ച ഭാരത് ഫൈബർ അമൃത് ഉത്സവ് ഓഫറിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്ക് 10 ദിവസത്തേക്ക് ഉയർന്ന വേഗതയിൽ ഡാറ്റ ലഭ്യമാക്കുക. എന്നാൽ ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ സെപ്റ്റംർ 15 ന് അകം ബിഎസ്എൻഎൽ ആപ്പ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033