ശ്രേഷ്ഠ ദിവ്യാംഗ് ബാല്‍ അവാര്‍ഡ് കടമ്പനാട് ഏഴാമൈല്‍ സ്വദേശി ആദിത്യ സുരേഷിന്

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ കലാ സാംസ്‌കാരിക രംഗത്തുള്ള മികവിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നല്‍കുന്ന ദേശീയ പുരസ്‌കാരമായ ശ്രേഷ്ഠ ദിവ്യാംഗ് ബാല്‍ അവാര്‍ഡ് കടമ്പനാട് ഏഴാമൈല്‍ സ്വദേശിയും റിയാലിറ്റി ഷോ താരവുമായ ആദിത്യ സുരേഷിന് ലഭിച്ചു. അടുത്തമാസം 3ന് ഡല്‍ഹിയില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും. ഇത് രണ്ടാം തവണയാണ് ആദിത്യന് ദേശീയ അംഗീകാരം ലഭിക്കുന്നത്. ശാരീരികമായ പരിമിതികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്ത് മുന്നേറുന്ന ആദിത്യന് സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാരം, അബ്ദുല്‍ കലാം ബാലപ്രതിഭാ പുരസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് സ്റ്റെബിലിറ്റി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആയിരത്തോളം വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ച ഈ പ്രതിഭ കുന്നത്തൂര്‍ നേടിയവിള അംബികോദയം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കൊല്ലം പോരുവഴി ഇടയ്ക്കാട് തെക്ക് ഏഴാം മൈല്‍ ടി.കെ.സുരേഷിന്റെയും രഞ്ജിനിയുടെയും ഇളയമകനാണ് ആദിത്യന്‍.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു

0
പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ...

മലയാളിയുടെ സ്വന്തം ‘മെരിബോയ്’ (Meriiboy) എന്ന കോടികളുടെ ഐസ്ക്രീം സാമ്രാജ്യം ഒറ്റരാത്രികൊണ്ട് വിപണിയിൽ നിന്ന്...

0
'കാമറി' (Camerry), 'മെർസിലിസ്' (Mercely's) എന്നീ രണ്ട് പ്രമുഖ ഐസ്‌ക്രീം ബ്രാൻഡുകൾക്ക്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച്...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...