മികച്ച വെല്‍നെസ് ഡെസ്റ്റിനേഷൻ ; കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025ലെ ബെസ്റ്റ് അവാര്‍ഡ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരളത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. വെല്‍നെസ് ടൂറിസം മേഖലയ്ക്ക് ലഭിച്ച അംഗീകാരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്തിടെ, ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാ-മാഗസിനായ ലോണ്‍ലി പ്ലാനറ്റിന്‍റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളില്‍ കേരളത്തിന്‍റെ തനതും വൈവിധ്യപൂര്‍ണ്ണവുമായ രുചിക്കൂട്ടുകള്‍ ഇടം പിടിച്ചിരുന്നു. വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത സദ്യ മുതല്‍ കടല്‍ വിഭവങ്ങള്‍ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് ലോണ്‍ലി പ്ലാനറ്റില്‍ പരാമര്‍ശമുള്ളത്.

പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനമായിരുന്നു കേരളം എന്നതായിരുന്നു ശ്രദ്ധേയം. ഏതാനും മാസങ്ങൾക്ക് മുമ്പ്, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡും കേരള ടൂറിസം സ്വന്തമാക്കിയിരുന്നു. ‘മോസ്റ്റ് എന്‍ഗേജിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍’ വിഭാഗത്തിലാണ് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് കേരളത്തിന് ലഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാൻ നൽകുന്നതാണ് ഈ പുരസ്‌കാരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...