പാലക്കാട് നഗരസഭയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് മുസ്ലിം ലീ​ഗ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് നഗരസഭയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് മുസ്ലിം ലീ​ഗ്. ബിജെപിയെ മാറ്റിനിർത്താൻ എൽഡിഎഫ്-യു‍ഡിഎഫ് സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമം​ഗലം പറഞ്ഞു. വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും തീരുമാനമെടുക്കണം. ഒരു മേശയ്ക്ക് ചുറ്റുമിരിക്കണമെങ്കിൽ അതിനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ന​ഗരസഭാ ഭരണത്തിൽ നിന്ന് ബിജെപിയെ മാറ്റി നിർത്താൻ നിലപാട് സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് സിപിഐം തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പ് ജയ പ്രതീക്ഷയുള്ള സീറ്റ് വേണമെന്നും മുസ്ലിം ലീ​ഗ് ആവശ്യപ്പെട്ടു. നിലവിലെ മണ്ണാർക്കാടിന് പുറമെ ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് ലീ​ഗ് ആവശ്യപ്പെട്ടു. മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്. നിലവിൽ ബിജെപി 25 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് -18, എൽഡിഎഫ്- 9, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആർക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് സമവായം തേടി ലീ​ഗ് രം​ഗത്തെത്തിയത്. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സ്വതന്ത്രനെ പിന്തുണക്കാനും തയാറാണെന്ന് കോൺ​ഗ്രസ് അറിയിച്ചു. സ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള ചർച്ചകൾ ഉയർന്നതോടെ ഇരുമുന്നണികൾക്കുമെതിരെ ബിജെപി രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...