ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. 10 വർഷം പഴക്കമുള്ള ഡീസൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിക്കാനാണ് കോടതി അനുമതി. നേരത്തെ ഇത് വിലക്കിയ സുപ്രീംകോടതി ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. ഡൽഹി സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. അമിക്കസ് ക്യൂറിയും ഡൽഹി സർക്കാരിനെ പിന്തുണച്ചു.

കഴിഞ്ഞ തവണ അമിക്കസ് ക്യൂറി വായു മലിനീകരണത്തിലെ ആശങ്ക കോടതിയെ അറിയിച്ചിരുന്നിരുന്നു. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും സ്കൂളുകളിൽ കായിക മത്സരങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറി പറഞ്ഞു. മലിനീകരണം നിയന്ത്രിക്കുന്നതിന് സാധ്യമായ നിർദേശങ്ങൾ മാത്രമേ പുറപ്പെടുവിക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി. പുകമഞ്ഞ് കാരണം ഡൽഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. കാഴ്ച പരിധി പൂജ്യത്തില്‍ എത്തിയത് റോഡ് ഗതാഗതവും സ്തംഭിക്കാന്‍ കാരണമായി. ശൈത്യം കനത്തതോടെ സൽഹിയിൽ വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...